ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിെൻറ ഭൂമിപൂജ ചടങ്ങിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'ആദിത്യ യോഗിനാഥ്' എന്ന് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്ക് വീണ്ടുമൊരിക്കൽകൂടി പിണഞ്ഞ നാക്കുപിഴയെ സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കി. ട്വിറ്ററിൽ 'ആദിത്യ യോഗിനാഥ്' ട്രെൻഡിങ്ങായി മാറിയപ്പോൾ പ്രധാനമന്ത്രിയുടെ പഴയ അബദ്ധങ്ങൾ കുത്തിെപ്പാക്കി പലരും കൊഴുപ്പുകൂട്ടി.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെന ഡോളാൻഡ് ട്രംപ് എന്നു പറഞ്ഞതും മഹാത്മാ ഗാന്ധിയെ മോഹൻലാൽ കരംചന്ദ് ഗാന്ധി എന്നു വിളിച്ചതും ട്രോളുകളിൽ നിറഞ്ഞു. പ്രശസ്ത ചിത്രകാരൻ ലിയനാർഡോ ഡാ വിഞ്ചിയെ നിയോലാർഡോ ഡാ വിഞ്ചി എന്നു വിളിച്ചതും ആളുകൾ ചൂണ്ടിക്കാട്ടി.
It takes real STREANH to call US President DOLAAND
— Vinay Kumar Dokania🇮🇳 | विनय कुमार डोकानिया (@VinayDokania) August 5, 2020
It takes the power of Gutter Gas to call Mahatma Gandhi as MOHANLAL
It takes GOBAR Integration to call the famous painter NIOLARDO Da Vinci
But it takes the vision of #tonorrow to call the UP CM
ADITYA YOGINATH pic.twitter.com/vm7mevbgWS
ആരാണ് ആദിത്യ യോഗിനാഥ്? എന്ന ചോദ്യമുയർത്തിയാണ് സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച പരാമർശങ്ങൾക്ക് തുടക്കമായത്. അതുപിന്നീട് രസകരമായ ട്രോളുകളിലേക്ക് വഴിമാറി. അധികാരമേറ്റശേഷം യു.പിയിലെ നഗരങ്ങളുടെയും പട്ടണങ്ങളുടെയുമൊക്കെ പേരുമാറ്റുന്നതിൽ ഏറെ പ്ര ിയം കണ്ടെത്തിയ യോഗിയുടെ പേരുതന്നെ മോദി മാറ്റിപ്പറഞ്ഞതുമായി ബന്ധപ്പെടുത്തിയാണ് ട്രോളിനും പരിഹാസത്തിനും ആക്കം കൂടിയത്. 'യോഗി ആദിത്യനാഥ് പേരുകൾ മാറ്റുന്നതിെൻറ പേരിലാണ് അറിയപ്പെടുന്നത്. ഒരു ദിവസം ഇതാ മോദിജി അദ്ദേഹത്തിെൻറ പേര് ആദിത്യ യോഗിനാഥ് എന്നു മാറ്റിയിരിക്കുന്നു' എന്ന് ട്വിറ്ററിൽ ഒരാൾ കുറിച്ചു. പ്രധാനമന്ത്രിയുടെ നാക്കുപിഴകളുടെ വിഡിയോദൃശ്യങ്ങൾ സമാഹരിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
Yogi Adityanath was known for changing names. Then one day, Modiji changed his name. #AdityaYoginath
— PuNsTeR™ (@Pun_Starr) August 5, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.