കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുതിർന്ന സി.പി.എം നേതാവും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമൾ ചക്രബർത്തി അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
പശ്ചിമ ബംഗാളിലെ തൊഴിലാളി യൂണിയൻ നേതാവ് കൂടിയായിരുന്നു ശ്യാമൾ ചക്രബർത്തി. നേതാവിൻെറ മരണത്തിൽ സി.പി.എം അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു.
CPI(M) expresses its deep sadness at the demise of Shyamal Chakraborty. Comrade Shyamal was a veteran trade union leader, former minister and Central Committee member of the CPI(M). Today the working class and the left movement in the country has lost an important voice. pic.twitter.com/FieF0JM5c5
— CPI (M) (@cpimspeak) August 6, 2020
''സഖാവ് ശ്യാമൾ ചക്രബർത്തിയുടെ മരണത്തിൽ അഘാതമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം മുതിർന്ന തൊഴിലാളി യൂണിയൻ നേതാവും മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. ഇന്ന് രാജ്യത്തെ തൊഴിലാളി വർഗത്തിനും ഇടത് പ്രസ്ഥാനത്തിനും സുപ്രധാന ശബ്ദം നഷ്ടമായി.'' -സി.പി.എം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.