ബാന്‍േറജിനുള്ളില്‍ മയക്കുമരുന്ന് കടത്ത്: ദുബൈയില്‍ രണ്ട് പേര്‍ പിടിയില്‍

ദുബൈ: കാലിൽ കെട്ടിയ ബാൻേറജിനുള്ളിൽ അതിവിദഗ്ധമായി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെ ദുബൈ വിമാനത്താവളത്തിൽ പിടികൂടി. ബ്രസീലിൽ നിന്നത്തെിയ 43കാരനായ അറബ് വംശജനാണ് ആദ്യം പിടിയിലായതെന്ന് ദുബൈ നാ൪കോട്ടിക് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഡയറക്ട൪ മേജ൪ ജനറൽ അബ്ദുൽ ജലീൽ മഹ്ദി വ്യക്തമാക്കി. പാൻറിനടിയിലായി കാലിൽ ബാൻേറജിൽ കെട്ടിവെച്ച അഞ്ച് കിലോ മയക്കുമരുന്നാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഇതിന് രാജ്യാന്തര വിപണിയിൽ ഏഴ് ലക്ഷം ദി൪ഹം വില വരും. മയക്കുമരുന്ന് സിറിയയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 3000 ഡോളറും യാത്രാചെലവുകളുമാണ് ഇതിന് ഇയാൾക്ക് ഏജൻറുമാരിൽ നിന്ന് പ്രതിഫലമായി ലഭിച്ചിരുന്നത്.
ബ്രസീലിൽ നിന്നു തന്നെയത്തെിയ തൊഴിൽരഹിതനായ അറബ് വംശജനിൽ നിന്നാണ് രണ്ടാമത്തെ മയക്കുമരുന്ന് വേട്ട. ഐവറി കോസ്റ്റിലേക്ക് പോവുകയായിരുന്ന ഇയാളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചുവെച്ച 21 കൊക്കെയ്ൻ ഗുളികകളാണ് പിടികൂടിയത്. മൊറോക്കോയിൽ പരിചയപ്പെട്ട നൈജീരിയക്കാരിൽ നിന്നാണ് ഇവ ലഭിച്ചതെന്ന് ഇയാൾ വ്യക്തമാക്കി. 3000 ഡോളറും വിമാന ടിക്കറ്റും ഹോട്ടൽ താമസ സൗകര്യവുമാണ് മയക്കുമരുന്ന് കടത്തിന് പ്രതിഫലമായി വാഗ്ദാനം നൽകിയിരുന്നതെന്നും ഇയാൾ വ്യക്മാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.