നാലാം റാങ്കുകാരനെ വീഴ്ത്തി ലക്ഷ്യ സെൻ പ്രീ-ക്വാർട്ടറിൽ

പാരിസ്: ഒളിമ്പിക്സ് ബാഡ്മിന്റണിൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ലോക നാലാം നമ്പർ താരവും നിലവിലെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യനുമായ ഇന്തോനേഷ്യക്കാരൻ ജൊനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് അവസാന 16ലേക്ക് ചുവടുവെച്ചത്. സ്കോർ: 21-18, 21-12. ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിൽ രണ്ടാം സെറ്റിൽ കാര്യമായ വെല്ലുവിളിയില്ലാതെ ജൊനാഥൻ കീഴടങ്ങുകയായിരുന്നു. 50 മിനിറ്റിനകമാണ് ലക്ഷ്യ ജയം പിടിച്ചത്.

മറ്റൊരു ഇന്ത്യൻ താരം എച്ച്.എസ് പ്രണോയ് ഇന്ന് വിയറ്റ്നാമിന്റെ ലെ ​ഡക് ഫാറ്റിനെ വീഴ്ത്തിയാൽ പ്രീ ക്വാർട്ടറിൽ ലക്ഷ്യയുടെ എതിരാളിയാകും. ആദ്യ മത്സരത്തിൽ ടോക്യോ ​ഒളിമ്പിക്സ് സെമിഫൈനലിസ്റ്റ് കെവിൻ കോർഡനെ മറികടന്ന ലക്ഷ്യ തുടർന്ന് 2022 കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് ജൂലിയൻ കരാഗിയെയും വീഴ്ത്തിയിരുന്നു.

ഇന്ന് നടന്ന വനിതാ ബാഡ്മിന്റണിൽ തുടർച്ചയായ രണ്ടാം ജയത്തോടെ പി.വി. സിന്ധു പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിരുന്നു. 21-5, 21-10 എന്ന സ്കോറിന് എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയെയാണ് 32 മിനിറ്റിനകം സിന്ധു തകർത്തുവിട്ടത്.  

Tags:    
News Summary - Lakshya Sen knocks out third-ranked; Opponent Prannoy in pre quarter?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.