പാരിസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗ്ൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ സജീവമാക്കി യുവതാരം ലക്ഷ്യ സെൻ സെമിഫൈനലിൽ. ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടമായശേഷം തകർപ്പൻ തിരിച്ചുവരവിലൂടെയാണ് ലക്ഷ്യ വിജയം പിടിച്ചെടുത്തത്. സ്കോർ: 19–21, 21–15, 21–12. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവും ചിരാഗ്–സാത്വിക് സഖ്യവും നേരത്തെ പുറത്തായിരുന്നു.
ഒളിമ്പിക്സിൽ ബാഡ്മിന്റൻ പുരുഷ വിഭാഗം സിംഗ്ൾസിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ലക്ഷ്യ. വനിതാ വിഭാഗത്തിൽ പി.വി. സിന്ധുവും സൈന നേവാളും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ കെ.ശ്രീകാന്ത് (2016), പി. കശ്യപ് (2012) എന്നിവരുടെ ക്വാർട്ടർ പ്രവേശനമാണ് ഇതിനു മുമ്പുള്ള ഉയർന്ന നേട്ടം. ബാഡ്മിന്റനിൽ ഇന്ത്യയുടെ അവശേഷിക്കുന്ന മെഡൽ പ്രതീക്ഷയായ ലക്ഷ്യയുടെ സെമി ഫൈനൽ പോരാട്ടം ഞായറാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.