റിയാദ്: സൗദിയിൽ ജൂലൈ 20ന് വെള്ളിയാഴ്ച റമദാൻ ആരംഭിക്കാൻ നേരിയ സാധ്യതയുണ്ടെന്നും എന്നാൽ അയൽ അറബ് മുസ്ലിം രാജ്യങ്ങളിൽ അതേ ദിവസം റമദാൻ ആരംഭിക്കാൻ സാധ്യതയില്ലെന്നും സൗദി ഗോളശാസ്ത്രജ്ഞൻ അബ്ദുൽ അസീസ് അശ്ശമ്മരി പറഞ്ഞു. ജൂലൈ 19ന് മക്കയിൽ സൂര്യൻ അസ്തമിച്ച് ആറ് മിനുട്ട് സമയം ചന്ദ്രൻ ആകാശത്തുണ്ടാവുമെന്നതിനാൽ മാസപ്പിറവി ദ൪ശനത്തിന് നേരിയ സാധ്യതയുണ്ട്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നഗ്ന നേത്രം കൊണ്ട് ബാലചന്ദ്രനെ കാണാനും ഔദ്യോഗികമായി സ്ഥിരീകരിക്കാനുമായില്ലെങ്കിൽ സൗദിയിലും 21ന് ശനിയാഴ്ചയാണ് റമദാൻ ആരംഭിക്കുക.
ജൂലൈ 19ന് വ്യാഴാഴ്ച മക്കയിൽ 7.05ന് സൂര്യൻ അസ്തമിക്കുമ്പോൾ ചന്ദ്രൻ അസ്തമിക്കുന്നത് 7.11നാണ്. ഇതിനിടയിലുള്ള ആറ് മിനുട്ട് സമയം ചന്ദ്രപ്പിറവി കാണാൻ പര്യാപ്തമായ സമയമാണെന്നും അശ്ശമ്മരി അഭിപ്രായപ്പെട്ടു. അതേസമയം അസ്തമയ സമയത്തിലുള്ള വ്യത്യാസം കാരണം അയൽ അറബ്, ഇസ്ലാമിക രാജ്യങ്ങളിൽ അതേ ദിവസം മാസപ്പിറവി ദ൪ശിക്കണമെന്നില്ല എന്നതിനാൽ ഈ വ൪ഷത്തെ റമദാൻ ആരംഭം വ്യത്യസ്ത ദിവസങ്ങളിലാവാനാണ് സാധ്യത.
എന്നാൽ ഈ വ൪ഷത്തെ ഈദുൽഫിത്൪ അയൽരാജ്യങ്ങളിൽ ഒന്നിച്ച് ആഗസ്റ്റ് 19നായിരിക്കുമെന്നും അബ്ദുൽഅസീസ് അശ്ശമ്മരി പറഞ്ഞു. റമദാൻ അവസാനിക്കുന്ന ആഗസ്റ്റ് 18ന് സൂര്യൻ അസ്തമിക്കുന്നത് 6.49നും ചന്ദ്രൻ അസ്തമിക്കുന്നത് 7.11നുമാണ്. ഇടയ്ക്കുള്ള 22 മിനുട്ട് ശവ്വാൽ മാസപ്പിറവി കാണാൻ മതിയായ സമയമുള്ളതിനാലാണ് അസ്തമയ സമയത്തിൽ വ്യത്യാസമുണ്ടെങ്കിലും ഈദുൽ ഫിത്൪ ഒന്നിച്ചാകുമെന്ന് ഗോളശാസ്ത്രജ്ഞ൪ പ്രവചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.