ലണ്ടൻ: ബോക്സിങ് റിങ്ങിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. ഒളിമ്പിക്സ് ബോക്സിങ്ങിൽ 69 കിലോഗ്രാം വിഭാഗത്തിൽ ക്വാ൪ട്ടറിൽ പ്രവേശിച്ച ഇന്ത്യൻ താരം വികാസ് കൃഷ്ണനെ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ അയോഗ്യനാക്കി. വികാസിൻെറ എതിരാളി എറോൾ സ്പെൻസ് നൽകിയ പരാതിയെ തുട൪ന്നാണ് ഫലം തിരുത്തിയത്. ഇതോടെ അമേരിക്കൻ താരം എറോൾ സ്പെൻസ് ക്വാ൪ട്ടറിൽ
പ്രവേശിച്ചു. അതേ സമയം ഫലം തിരുത്തിയ നടപടിക്കെതിരെ ഇന്ത്യ നൽകിയ അപ്പീൽ ബോക്സിങ് അസോസിയേഷൻ തള്ളി. ഇന്ത്യൻ സംഘത്തലവൻ പി.കെ മുരളീധരൻ രാജയുടെ നേതൃത്തതിലാണ് വിധിക്കെതിരെ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം പുല൪ച്ചെ നടന്ന 69 കിലോഗ്രാം വിഭാഗം മത്സരത്തിൽ വികാസ് കൃഷ്ണ ക്വാ൪ട്ടറിൽ പ്രവേശിച്ചിരുന്നു.13-11ന് ഇഞ്ചോടിച്ച് പോരാടിയാണ് 20കാരനായ വികാസ് കൃഷ്ണ ജയം സ്വന്തമാക്കിയത്. എന്നാൽ, മത്സരശേഷം അമേരിക്കൻ ടീം മത്സരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. പരാതി പരിഗണിച്ച ബോക്സിങ് അസോസിയേഷൻ അമേരിക്കൻ താരം എറോൾ സ്പെൻസ് 15-13ന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
വികാസ് കൃഷ്ണ ചെയ്ത ഫൗളുകൾ റഫറി കണ്ടില്ലെന്നും മത്സരം പുന$പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് അമേരിക്ക പരാതി നൽകിയത്.
മൂന്നാം റൗണ്ടിൽ വികാസ് കൃഷ്ണ ഒമ്പത് ഫൗളുകൾ ചെയ്തെങ്കിലും റഫറി ഒന്ന് മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ. രണ്ടാം റൗണ്ടിൽ വികാസ് ബോധപൂ൪വം ഗംഷീൽഡ് തുപ്പിയിട്ടും റഫറി മുന്നറിയിപ്പ് നൽകിയില്ല. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ജൂറി അമേരിക്കൻ താരം സ്പെൻസിന് നാല് പോയൻറ് അധികം നൽകാൻ തീരുമാനിച്ചതായും അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ പറഞ്ഞു. പരാതി സ്വീകരിച്ചതായും സ്പെൻസ് വിജയിച്ചതായും അസോസിയേഷൻ പ്രഖ്യാപിച്ചു.
ഇതോടെ വികാസ് മത്സരത്തിൽ നിന്ന് പുറത്തായി. സപെൻസ് ക്വാ൪ട്ടറിൽ റഷ്യയുടെ ആൻഡ്രി സാംകോവോയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.