സ്ലീപ്പര്‍ ക്ളാസിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുന്നു

ന്യൂദൽഹി: ടിക്കറ്റ് കൈമാറ്റം തടയുന്നത് ലക്ഷ്യമിട്ട് ട്രെയിനിലെ സെക്കൻഡ് ക്ളാസ് സ്ലീപ്പ൪ യാത്രക്കാ൪ക്കും തിരിച്ചറിയൽ കാ൪ഡ് നി൪ബന്ധമാക്കുന്നു. ട്രെയിനിൽ  മോഷണം നടന്നാൽ കുറ്റവാളികളെ കണ്ടെത്താനും പുതിയ നടപടി സഹായിക്കുമെന്നാണ് റെയിൽവെ നിലപാട്.തിരിച്ചറിയൽ കാ൪ഡില്ലാതെ യാത്രചെയ്യുന്നവരെ ടിക്കറ്റില്ലാത്തവരായി കണക്കാക്കി പിഴ ഈടാക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. വോട്ടേഴ്സ് ഐഡി കാ൪ഡ്, ആധാ൪ കാ൪ഡ്, പാസ്പോ൪ട്ട്, പാൻ കാ൪ഡ്,ഡ്രൈവിങ് ലൈസൻസ്, സ്റ്റുഡന്റ്സ് ഐഡി കാ൪ഡ്, ദേശസാൽകൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച് ലാമിനേറ്റ് ചെയ്ത ബാങ്ക് ക്രെഡിറ്റ് കാ൪ഡുകൾ, കേന്ദ്ര- സംസ്ഥാന സ൪ക്കാരുകൾ നൽകിയ തിരിച്ചറിയൽ കാ൪ഡ് എന്നിവയാണ് തിരിച്ചറിയൽ കാ൪ഡായി പരിഗണിക്കുന്നത്. ഉയ൪ന്ന ക്ളാസുകളിലുള്ള യാത്രക്ക് കഴിഞ്ഞ ഫിബ്രവരി 15 മുതൽ തിരച്ചറിയൽ കാ൪ഡ് നി൪ബന്ധമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.