ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ പുറത്താക്കിയ സ്കൂളിന് താക്കീത്

ദോഹ: ഹിജാബ് ധരിച്ചെത്തിയതിൻെറ പേരിൽ വിദ്യാ൪ഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയ വിദേശ സ്കൂൾ അധികൃത൪ക്ക് സുപ്രീം വിദ്യാഭ്യാസ കൗൺസിലിൻെറ ശക്തമായ താക്കീത്. കുട്ടിയെ ഉടൻ സ്കൂളിൽ തിരിച്ചെടുക്കണമെന്നും വിദ്യാ൪ഥിനിയോടും  രക്ഷിതാവിനോടും സ്കൂൾ മാനേജ്മെൻറ് മാപ്പുപറയണമെന്നും കൗൺസിൽ നി൪ദേശിച്ചു.
സ്കൂളിൽ ചേ൪ത്തപ്പോൾ തന്നെ കുട്ടിക്ക് ഹിജാബ് ധരിക്കാൻ മാനേജ്മെൻറ് അനുമതി നൽകിയിരുന്നു. മൂന്നു വ൪ഷം  ഇത് തുട൪ന്നെങ്കിലും പുതിയ അധ്യയന വ൪ഷാരംഭത്തിൽ ഹിജാബ് ധരിച്ചെത്തെിയ വിദ്യാ൪ഥിനിയെ ഒരു മുന്നറിയിപ്പുമില്ലാതെ അധികൃത൪ സ്കൂളിൽ നിന്ന് പുറത്താക്കുകയായിരുന്നു. രക്ഷിതാവ് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഹിജാബ് ധരിക്കാൻ അനുവദിക്കാനാവില്ലെന്നായിരുന്നു നിലപാട്. തുട൪ന്നാണ് രക്ഷിതാവ് സുപ്രീം വിദ്യാഭ്യാസ കൗൺസിലിൻെറ സഹായം തേടിയത്. വ്യക്തി സ്വാതന്ത്ര്യത്തിൽ കൈകടത്തുകയും രാജ്യത്തിൻെറ ധാ൪മിക, സദാചാര മൂല്യങ്ങൾ പരിഗണിക്കാതിരിക്കുകയും ചെയ്ത  സ്കൂൾ അധികൃതരുടെ നടപടിയെ കൗൺസിൽ നിശിതമായി വിമ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.