ദോഹ: ഇന്ത്യാ സന്ദ൪ശനത്തിനിടെ ഖത്ത൪ അഡ്മിനിസ്ട്രേറ്റീവ് ആൻറ് ട്രാൻസ്പെരൻസ് അതോറിറ്റി ചെയ൪മാനും നവംബറിൽ ദോഹയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൻെറ സുപ്രീം സമിതി പ്രസിഡൻറുമായ അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തതി.
കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൻെറ ഒരുക്കങ്ങളും മറ്റ് പൊതുവിഷയങ്ങളും ഇരുവരും ച൪ച്ച ചെയ്തു. ഇന്ത്യയിലെ ഖത്ത൪ അംബാസഡ൪ ഹസൻ ബിൻ മുഹമ്മദ് റഫീഅ അൽ ഇമാദിയും അതിയ്യയെ അനുഗമിക്കുന്ന പ്രതിനിധിസംഘവും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദ൪ശനം പൂ൪ത്തിയാക്കി ഇന്നലെ ഉച്ചകഴിഞ്ഞ് അൽ അതിയ്യ ന്യൂദൽഹിയിൽ നിന്ന് മടങ്ങി. ദൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യയിലെ ഖത്ത൪ അംബാസഡ൪ അടക്കമുള്ളവ൪ അതിയ്യയെും സംഘത്തെയും യാത്രയാക്കി. ചൊവ്വാഴ്്ച കേന്ദ്രമന്ത്രിമാരായ എം. വീരപ്പമൊയ്ലി, ജയന്തി നടരാജൻ എന്നിവരുമായ അതിയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.