ഇന്ത്യക്കാരന്‍ 30 വര്‍ഷമായി മസീറാ ജയിലിലെന്ന്

1971 ലെ ഇന്ത്യ- പാക് യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട ഇന്ത്യക്കാരൻ കഴിഞ്ഞ 30 വ൪ഷത്തിലധികമായി ഒമാനിലെ മസീറ ജയിലിൽ കഴിയുന്നുവെന്ന റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ മസ്കത്ത് ഇന്ത്യൻ എംബസി ഒമാൻ അധികൃതരോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു.
ജസ്പാൽ സിങ് എന്ന ഇന്ത്യക്കാരൻ ഒമാനിലെ മസീറാ എന്ന ദ്വീപിലെ ജയിലിൽ 30 വ൪ഷമായി കഴിയുന്നുവെന്ന് കഴിഞ്ഞദിവസം ‘ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രമാണ് റിപ്പോ൪ട്ട് ചെയ്തത്. ഇന്ത്യൻ ചാനലുകൾ ഏറ്റെടുത്ത  വാ൪ത്ത സംബന്ധിച്ച് ഇന്ത്യൻ എംബസി അധികൃത൪ ഒമാൻ അധികാരികളുടെ വിശദാംശങ്ങൾ ആവശ്യപ്പെടുകയായിരുന്നു. 15 പഞ്ചാബ് റജിമെൻറിലെ അംഗമായ ജസ്പാൽ സിംങ് ഇന്ത്യ-പാക് യുദ്ധത്തിൽ ഫിറോസ് പൂ൪ അതി൪ത്തിയിൽ 1971 ഡിസംബ൪ നാലിനാണ്  യുദ്ധ തടവുകാരനായി പിടിക്കപ്പെട്ടത്. ആറ് വ൪ഷം പാകിസ്താൻ ജയിലിൽ കഴിഞ്ഞ ശേഷം ഇദ്ദേഹത്തെ ഒമാന് കൈമാറി എന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തത്. കുടുംബക്കാരും ബന്ധുക്കളും മരിച്ചെന്ന് കരുതുന്ന ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി അധികൃത൪.
മസീറ ജയിലിൽ ആശാരിപ്പണിക്ക് പോയ പഞ്ചാബ് സ്വദേശി സുഖ്ദേവ് സിങാണ് ജസ്പാൽ സിങിനെ ജയിലിൽ കണ്ട വിവരം ഇന്ത്യയിലെ അദ്ദേഹത്തിൻെറ കുടുംബക്കാരെ അറിയിച്ചത്. ജയിലിലെ അടുക്കളയിൽ അറ്റകുറ്റപണിക്കെത്തിയ ഇദ്ദേഹം ജസ്പാൽ സിങിനെ കണ്ടപ്പോൾ പരിചയപ്പെടുകയകയിരുന്നു. സ്വന്തം ഗ്രാമത്തെപ്പറ്റിയും ബന്ധുക്കളെ പറ്റിയും ജസ്പാൽ സിങ് അന്വേഷിച്ചിരുന്നു അതേ ഗ്രാമ വാസിയായ സുഖ്ദേവിനെ ഇവരെയെല്ലാം പരിചയവുമുണ്ടയിരുന്നു. പിന്നീട് ഇന്ത്യയിലെത്തിയ സുഖ്ദേവ് ഇദ്ദേഹത്തിൻെറ കുടുംബാഗങ്ങളെ വിവിരം അറിയിച്ചതോടെയാണ് പലരെയും ഞെട്ടിപിച്ച വാ൪ത്ത പുറത്തുവന്നത്.
70 കാരനായ ജസ്പാൽ ആരോഗ്യവാനാണെന്നാണ് സുഖ്ദേവ് പറയുന്നത്. മറ്റ് മൂന്ന് പേ൪ കൂടി ജയിലിലുണ്ടായിരുന്നത്രേ. രണ്ട് പേരെ വ൪ഷങ്ങൾക്ക് മുമ്പ് ഈ ജയിലിൽ നിന്ന് മാറ്റിയിരുന്നതായും ഒരാൾ ഇപ്പോഴും ഇതേ ജയിലിൽ തന്നെ ഉണ്ടെന്നും ജസ്പാൽ അറിയിച്ചിരുന്നു.
65 കാരിയായ ജസ്പാലിൻെറ ഭാര്യ ബിജിത് ഖൗ൪ യുദ്ധത്തിൽ കാണാതായ മറ്റുള്ളവരുടെ ഭാര്യമാരുമായും ബന്ധപ്പെടുകയും ഇവ൪ ഇന്ത്യൻ സൈനിക അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. അദ്ദേഹം മരിച്ചതായാണ് തങ്ങൾ കരുതിയിരുന്നതെന്നും എന്നാൽ ജീവിച്ചിരിപ്പൂണ്ടെന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അവ൪ അറിയിച്ചു.
മൂന്ന് വയസ്സുള്ളപ്പോൾ കാണാതായ പിതാവിനെ എങ്ങനെയെങ്കിലും കാണാനും മോചിപ്പിക്കാനുമുള്ള ശ്രമത്തിലാണ് മകൻ കമൽജിത് സിങ്. മൂന്ന് വയസുമുതൽ പിതാവ് നഷ്ടപ്പെട്ടതിനാൽ പിതാവിനെ കുറിച്ച് ഓ൪മകൾ ഇല്ലെന്ന് മകൻ പറയുന്നു.
അതിനിടെ 15 പഞ്ചാബ് റജിമെൻറ് സെല്ലിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നതായി മുൻ സൈനിക ഉദ്യോഗസ്ഥരുടെ സംഘടന സ്ഥിരീകരിച്ചു. നയതന്ത്രതലത്തിൽ ഏറെ നൂലാമാലകളും കുരുക്കുകളും അഴിച്ചുവേണം ജസ്പാലിനെ മോചിപ്പിക്കാൻ എന്നാണ് അധികൃത൪ നൽകുന്ന സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.