കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്‍െറ ആത്മഹത്യാ ഭീഷണി

ഷാ൪ജ: ഫുജൈറയിലെ ബഹുനില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ സിവിൽ ഡിഫൻസും പൊലീസും ചേ൪ന്ന് താഴെയിറക്കി. ഞായറാഴ്ച ഫുജൈറ പട്ടണത്തിലായിരുന്നു സംഭവം.
35കാരനായ അറബ് വംശജനാണ് ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിൻെറ മുകളിൽ കയറിയത്. സംഭവം കണ്ട സുഹൃത്തുക്കളും പ്രദേശവാസികളും ഏറെനേരം ശ്രമിച്ചിട്ടും ഇയാളെ പിന്തിരിപ്പിക്കാനായില്ല. തനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാൻ നിങ്ങളെക്കൊണ്ടാവില്ലെന്നും ചാടി മരിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ഇയാളുടെ അഭ്യ൪ഥന.
ഇതിനിടയിൽ ചിലയാളുകൾ കെട്ടിടത്തിന് മുകളിൽ കയറി ഇയാളെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഭീഷണി ശക്തമാക്കി. ഇത് കാരണം കയറിയവ൪ അതേ വേഗത്തിൽ താഴെയിറങ്ങി. ഇതിനിടയിൽ ആരോ പൊലീസിനെയും സിവിൽ ഡിഫൻസിനെയും വിവരം അറിയിച്ചു. സംഭവസ്ഥലത്ത് കുതിച്ചെത്തിയ ഉദ്യോഗസ്ഥ൪ പല അടവുകളും പയറ്റിയെങ്കിലും വിജയിച്ചില്ല. പ്രശ്നങ്ങൾക്ക് രമ്യമായി പരിഹാരം കാണാമെന്നും മരിച്ചാൽ പ്രശ്നം തീരില്ലെന്നും ഉദ്യോഗസ്ഥ൪ പറഞ്ഞപ്പോൾ ഇയാൾ അൽപം ശാന്തനായി. ഇതിനിടയിൽ സിവിൽ ഡിഫൻസുകാ൪ യന്ത്രഗോവണി വഴി മുകളിലെത്തി ഇയാളെ സുരക്ഷിതമായി താഴെ ഇറക്കി. വിവരമറിഞ്ഞ് വൻ ജനാവലി ഇവിടെ തടിച്ച് കൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.