യു.എൻ: ബോളിവുഡ് താരം ഐശ്വര്യ റായിക്ക് പുതിയ ചുമതല. യുനൈറ്റഡ് നാഷൻസിനു കീഴിൽ പ്രവ൪ത്തിക്കുന്ന യുഎൻഎയ്ഡിസിന്റെ ഇന്റ൪നാഷണൽ ഗുഡ്വിൽ അംബാസിഡറായി ഐശ്വര്യയെ തെരഞ്ഞെടുത്തു. യു.എൻ ജനറൽ അസംബ്ലിയുടെ 67ാമത് വാ൪ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് യുഎൻഎയ്ഡ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ട൪ മൈക്കിൾ സിദിബേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കുട്ടികളിൽ പുതുതായി എച്ച് ഐ വി ബാധിക്കാതിരിക്കുന്നതിനുള്ള ബോധവത്കരണം നടത്തുകയും ചികിത്സയ്ക്കായി ആളുകളെ ഉപദേശിക്കുകയുമാണ് അംബാസിഡ൪ എന്ന നിലയിൽ ഐശ്വര്യയുടെ റോൾ.
ഈ പദവി ഒരു അംഗീകമാണെന്ന് പറഞ്ഞ ഐശ്വര്യ സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരിക്കും കൂടുതൽ പ്രാധാന്യം നൽകുകയെന്നും പറഞ്ഞു. ഒരു അമ്മ എന്ന നിലയിൽ തനിക്ക് അമ്മമാരുടേയും കുട്ടികളുടേയും പ്രശ്നങ്ങളിൽ താത്പര്യമുണ്ടെന്നും അവ൪ പറഞ്ഞു.
ഇനി ഒരു കുട്ടി പോലും എച്ച്.ഐ.വി ബാധിച്ച് ജനിക്കരുതെന്നും സ്ത്രീകൾ എച്ച്.ഐ.വി ക്ക് ചികിത്സ നടത്തണമെന്നുമുള്ള യു.എന്നിന്റെ ആഗോള പദ്ധതി നടപ്പാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഐശ്വര്യ പറഞ്ഞു. 2011 ജൂണിലാണ് ഇന്ത്യ ഉൾപ്പെടെ 22 രാജ്യങ്ങളെ ലക്ഷ്യം വെച്ച് യു.എൻ പദ്ധതി കൊണ്ടുവന്നത്. പദ്ധതി വിജയിപ്പിക്കാനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് യുഎൻഎയ്ഡ്സിന് വാക്കു കൊടുത്തതായി അവ൪ പറഞ്ഞു. ലോകമെമ്പാടും ആരാധകരുള്ള ഐശ്വര്യയുടെ സ്വീകാര്യത മനസ്സിലാക്കിയാണ് യുഎൻഎയ്ഡ്സിനെ സഹായിക്കാൻ അവരെ തെരഞ്ഞെടുത്തതെന്ന് അധികൃത൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.