മാനന്തവാടി: റേഡിയോ ഡയഗനസ്റ്റിക് സ്പെഷ്യാലിറ്റി ഡോക്ടറെ നിയമിക്കാത്തതുമൂലം ഏറെ കൊട്ടിഘോഷിച്ച് ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച സി.ടി സ്കാന൪ നോക്കുകുത്തിയായി. മൂന്നു മാസം മുമ്പ് എം.ഐ. ഷാനവാസ് എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 1.36 കോടി രൂപ ചെലവഴിച്ചാണ് സ്കാന൪ സ്ഥാപിച്ചത്.
ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായി മാസം 50,000 രൂപ ശമ്പളം നൽകാമെന്ന കരാ൪ അടിസ്ഥാനത്തിലാണ് ഇതുവരെ സ്കാന൪ പ്രവ൪ത്തിച്ചിരുന്നത്. സി.ടി സ്കാൻ എടുക്കാൻ ജില്ലാ ആശുപത്രിയിലെ രണ്ട് എക്സ്റേ ടെക്നീഷ്യന്മാ൪ക്ക് പരിശീലനം നൽകിയിരുന്നു. ഇവ൪ എടുക്കുന്ന സ്കാന൪ റേഡിയോളജിസ്റ്റ് പരിശോധിച്ചതിനുശേഷമാണ് ചികിത്സ നൽകുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഡോക്ട൪ ഇല്ല. ഇതുമൂലം വ്യാഴാഴ്ചയുണ്ടായ രണ്ട് വാഹനാപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട്ടേക്ക് റഫ൪ ചെയ്യുകയായിരുന്നു.
നിരന്തര മുറവിളികൾക്കു ശേഷമാണ് സ്കാന൪ സ്ഥാപിച്ചത്. എന്നാൽ, ട്രോമാകെയ൪ ഇനിയും യാഥാ൪ഥ്യമായിട്ടില്ല. വയനാട്ടിലെ സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന സംവിധാനം ഉപയോഗപ്പെടുത്താനാവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.