വാഷിങ്ടൺ : യു.എസിൽ അജ്ഞാത൪ തട്ടിക്കൊണ്ടുപോയ പത്തു മാസം പ്രായമായ ഇന്ത്യൻ പെൺകുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫിലാഡൽഫിയയിലെ ഒരു അപ്പാ൪ട്ട്മെന്റിൽ നിന്ന് ശനിയാഴ്ച പുല൪ച്ചെ 4.30നാണ് സാൻവി വീണ എന്ന പേരുളള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സാൻവിയുടെ കുടുംബസുഹൃത്ത് കൂടിയായ രഘുനാനിയൻ യാനിയദാമുരി എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടിയെ വിട്ടുകൊടുക്കാൻ ഇയാൾ പണം ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെയാണ് അമ്മൂമ്മ സത്യവീണയെ കൊലപ്പെടുത്തിയശേഷം സാൻവിയെ അജ്ഞാത൪ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം തടയുന്നതിനിടെ സത്യവീണക്ക് അക്രമികളുടെ വെടിയേൽക്കുകയായിരുന്നു. വീട്ടിനുള്ളിലാണ് സത്യവീണയുടെ മൃതദേഹം കണ്ടെത്തിയത്.
ആന്ധ്രപ്രദേശിലെ വെങ്കടകൊണ്ട വീണയുടെയും ചെഞ്ചുലതയുടെയും മകളാണ് സാൻവി വീണ. ഈ ജൂലൈയിലാണ് വെങ്കടകൊണ്ട വീണയുടെ അമ്മയായ സത്യവീണ മകന്റെ അടുക്കൽ എത്തിയത്. ജനുവരിയിൽ തിരിച്ചുപോവാനിരിക്കെയാണ് കൊലപാതകം. 2007ലാണ് വെങ്കടകൊണ്ട വീണയും കുടുംബവും യു.എസിലേക്ക് കുടിയേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.