ആദ്യദിനത്തില്‍ എത്തിയത് 215 അപ്പീലുകള്‍

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവവേദിയില്‍ ആദ്യദിനത്തില്‍ ആകെ എത്തിയത് 215 അപ്പീലുകള്‍. ജില്ലകളില്‍നിന്ന് അപ്പീല്‍ കമ്മിറ്റി അനുവദിച്ചവയും വിവിധ കോടതികളില്‍നിന്നുമുള്ളവയുമാണ് ഇവ. 14 ജില്ലകളില്‍നിന്നുമായി ആകെ 285 അപ്പീലുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 110 എണ്ണമാണ് സംസ്ഥാന കലോത്സവത്തിന്‍െറ ആദ്യദിനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 105 അപ്പീലുകള്‍ വിവിധ കോടതികള്‍ അനുവദിച്ച് ഉത്തരവ് നല്‍കിയിട്ടുണ്ട്.  

ഹൈകോടതിക്ക് പുറമെ വിവിധ മുന്‍സിഫ്, സബ്കോടതികള്‍, ലോകായുക്ത, ബാലാവകാശ കമീഷന്‍ എന്നിവയില്‍നിന്നാണ് മത്സരാര്‍ഥികള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനുള്ള ഉത്തരവ് സമ്പാദിച്ചത്. നേരത്തേ ലോകായുക്ത, മനുഷ്യാവകാശ കമീഷന്‍,  ബാലാവകാശ കമീഷന്‍ എന്നിവ അപ്പീല്‍ അനുവദിക്കുന്നതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹൈകോടതിയെ സമീപിച്ചെങ്കിലും വിധിയുണ്ടായിട്ടില്ല. ലോകായുക്ത അനുവദിച്ച രണ്ട് അപ്പീലുകള്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹൈകോടതിയെ സമീപിച്ച് ഉത്തരവ് റദ്ദ് ചെയ്യിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.