രജിസ്ട്രേഷന് കൂട്ടപ്പൊരിച്ചില്‍; പ്രതിഷേധവുമായി അധ്യാപകര്‍

തിരുവനന്തപുരം: കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് കൂട്ടപ്പൊരിച്ചില്‍. മുന്‍ കലോത്സവങ്ങളിലൊക്കെ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഓരോ ജില്ലക്കും ഓരോ ക്ളാസ് മുറികള്‍ അനുവദിച്ചിരുന്നു. ഇക്കുറി മോഡല്‍ സ്കൂളില്‍ ചെറിയൊരു ഹാളാണ് ഒരുക്കിയത്. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍, പാര്‍ട്ടിസിപ്പേഷന്‍ കാര്‍ഡ് എന്നിവയൊക്കെ സൂക്ഷിക്കാന്‍ സംവിധാനം ഇല്ലാതെവന്നതോടെയാണ് പ്രതിഷേധവുമായി അധ്യാപകര്‍ രംഗത്തത്തെിയത്.

പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പത്തോളം ജില്ലകളിലെ അധ്യാപകര്‍ വിദ്യാഭ്യാസമന്ത്രിക്കും ഡി.പി.ഐക്കും പരാതി നല്‍കി. നിരവധി വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ കാര്‍ഡുകള്‍ കാണാനില്ളെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മാത്രം 128 വിദ്യാര്‍ഥികളുടെ അപേക്ഷയാണ് കാണാനില്ലാത്തത്. ഇതുസംബന്ധിച്ചും രജിസ്ട്രേഷന്‍ കമ്മിറ്റിക്ക് പരാതി നല്‍കുമെന്ന് വിവിധ ജില്ലകളില്‍നിന്നത്തെിയ കണ്‍വീനര്‍മാര്‍ വ്യക്തമാക്കി. ഇതുകാരണം രാവിലെ മുതല്‍ രജിസ്ട്രേഷന്‍ കൗണ്ടറില്‍ വന്‍ തിരക്കായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.