നോമ്പുതുറ മധുരിതമാക്കാന്‍ ഈത്തപ്പഴങ്ങള്‍

മഗ്രിബ് ബാങ്ക് മുഴങ്ങുമ്പോള്‍  നോമ്പുകാരന്‍ ആത്മനിര്‍വൃതിയോടെ ആദ്യം വായില്‍വെക്കുന്ന ഭക്ഷണപദാര്‍ഥമാണ് ഈത്തപ്പഴം. കുടിവെള്ളത്തൊടൊപ്പം ഈത്തപ്പഴമോ കാരക്കയോ ഉപയോഗിച്ച് നോമ്പുതുറക്കുന്നത് നോമ്പിന്‍െറ പുണ്യത്തോടൊപ്പം മധുരവും വര്‍ധിപ്പിക്കുന്നു. നോമ്പുകാലത്തെ വരവേല്‍ക്കാന്‍ വിപണിയില്‍ വിവിധയിനം ഈത്തപ്പഴങ്ങള്‍ എത്തിയിട്ടുണ്ട്. ഈത്തപ്പഴങ്ങളിലെ മഹാരാജാവ് എന്നറിയപ്പെടുന്ന ജോര്‍ഡനില്‍നിന്നത്തെിയ മെഡ്ജോള്‍, സൗദിയില്‍ നിന്നുള്ള വിശുദ്ധ ഈത്തപ്പഴമായ അല്‍അജ്വ തുടങ്ങിയവയാണ് വിപണിയിലെ താരങ്ങള്‍.

അല്‍അംബര്‍, അല്‍കുദ്രി, അല്‍മബ്റൂം, അല്‍ഷുക്ക്റി, അല്‍മറിയം, അല്‍ബിദിയ, അല്‍ജുമാറ തുടങ്ങിയ അറേബ്യന്‍  ഇനങ്ങള്‍ക്കാണ് ജനപ്രീതി കൂടുതല്‍.
അല്‍തമ്റ, അല്‍സയാര്‍, അല്‍യസ്ന തുടങ്ങിയ ഇറാനി ഈത്തപ്പഴങ്ങള്‍ക്കും ഇനി ആവശ്യക്കാര്‍ ഏറും. അംബറിന് 1800, മബ്റൂമിന് 1200, സഖായ് ഇനത്തിന് 800 എന്നിങ്ങനെയാണ് വില.  ഒമാന്‍, ജോര്‍ഡന്‍, തുനീഷ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന്  ഇറക്കുമതി ചെയ്ത ഈത്തപ്പഴങ്ങളുമുണ്ട്. കുങ്കുമം ചേര്‍ത്ത അല്‍അജ്വയാണ് വിലയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഒരു കിലോക്ക് 5350 രൂപ നല്‍കണം.

1900 രൂപക്ക് കുങ്കുമം ചേര്‍ക്കാത്ത അജ്വ കിട്ടും. വിപണിയിലെ ഏറ്റവും വലിയ പഴമായ മെഡ്ജോളിന് ഒരു കിലോക്ക് 1500 രൂപയാണ്. 90 രൂപക്ക് ഒരു കിലോ കിട്ടുന്ന ഇറാഖില്‍നിന്നുള്ള സാധാരണ ഈത്തപ്പഴമാണ് വിലക്കുറവില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഈത്തപ്പഴം കൂടാതെ കാരക്കയും വിപണിയിലത്തെുന്നുണ്ട്. ഡ്രൈ ബ്ളാക്, ഡ്രൈ വൈറ്റ് എന്നീ ഇനങ്ങള്‍ക്ക് 160 രൂപയാണ്. റോസ്, അറേബ്യന്‍ നാളികേരം, കോഫി തുടങ്ങിയ ഫ്ളേവറുകള്‍ ചേര്‍ത്ത ഈത്തപ്പഴങ്ങളാണ് വിപണിയില്‍ പുതുതായി എത്തിയ ഇനം.

പഴക്കടകള്‍ കൂടാതെ നോമ്പുകാലത്ത്  മാത്രം വില്‍ക്കാനായി ഈത്തപ്പഴമേളകളും നഗരത്തില്‍ തുടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ മിക്ക കടകളിലും ഈത്തപ്പഴ വില്‍പനക്കായി പ്രത്യേകം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് വലിയങ്ങാടിയാണ് ഈത്തപ്പഴ വിപണിയുടെ മുഖ്യകേന്ദ്രം. വീടുകളിലെ നോമ്പുതുറ കൂടാതെ പള്ളികളിലേക്കും, ഇഫ്താര്‍ സംഗമങ്ങളിലേക്കുമായി ആളുകള്‍ കിലോക്കണക്കിന് ഈത്തപ്പഴം വാങ്ങിക്കൊണ്ടുപോവുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.