ഉണരുന്നു ഒാണവിപണി

കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍ കൂടിയാണ് ഓണക്കാലം. കോടികളുടെ കച്ചവടമാണ് കോഴിക്കോടുപോലുള്ള പ്രമുഖ നഗരങ്ങളില്‍ ഓണം സീസണില്‍ മാത്രം നടക്കാറ്. പൊന്നോണമത്തൊന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയായതോടെ നാടും നഗരവും തിരക്കിലേക്ക് മാറുകയാണ്. ഓണംമേളകളും വഴിയോരക്കച്ചവടങ്ങളും ഉണര്‍ന്നു. ഓണം ലക്ഷ്യമിട്ട് അയല്‍സംസ്ഥാനങ്ങളിലെ പച്ചക്കറി-പൂ പാടങ്ങളും റെഡിയായി. എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഡിസ്കൗണ്ട് സെയില്‍ തുടങ്ങി. കീശയുടെ കനത്തിനനുസരിച്ച് പലവിധ ഓഫറുകള്‍. പുതുമയും വൈവിധ്യവുമുള്ള ഓണവിപണിയാണ് കച്ചവടക്കാര്‍ ലക്ഷ്യമിടുന്നത്. പക്ഷേ, അപ്പോഴും പാര്‍ക്കിങ് അടക്കമുള്ള കോഴിക്കോടിന്‍െറ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല.

മിഠായിത്തെരുവിന് ഉറക്കമില്ല

കോഴിക്കോടിന്‍െറ വാണിജ്യ സിരാകേന്ദ്രമാണ് മിഠായിത്തെരുവ്. നഗരത്തിലത്തെുന്നവരെല്ലാം മിഠായിത്തെരുവ് ഒന്നു കറങ്ങിയേ പോകൂ. തിരക്കേറെയുള്ള ഇവിടം ഓണം ലക്ഷ്യമിട്ട് അരയും തലയും മുറുക്കിക്കഴിഞ്ഞു. തിരക്ക് കാരണം വാഹനഗതാഗതം നിയന്ത്രിച്ചിരിക്കയാണ്. പൊതുജനത്തിന് പ്രയാസമുണ്ടാകാത്തവിധമേ വാഹനങ്ങളെ കടത്തിവിടുന്നുള്ളൂ. മുഴുസമയ പൊലീസ് സാന്നിധ്യവും ഇവിടെയുണ്ട്. മിഠായിത്തെരുവിലെ പരമ്പരാഗത വ്യാപാരസ്ഥാപനങ്ങള്‍ സ്വന്തംനിലക്കും അല്ലാതെയും വിവിധ ഓഫറുകളാണ് ഒരുക്കിയത്. ഞായറാഴ്ചകളിലാണ് വഴിയോരക്കച്ചവടം പൊടിപൊടിക്കുന്നത്. അടഞ്ഞുകിടക്കുന്ന കടകള്‍ക്കു മുന്നിലാണ് പതിവുപോലെ ഈ കച്ചവടം. ഏതാനും ദിവസങ്ങള്‍കൂടി കഴിയുന്നതോടെ മിഠായിത്തെരുവ് രാത്രിയില്‍ ദീപാലംകൃതമാകും. മൊത്തത്തില്‍ ആഘോഷത്തിന്‍െറ കോഴിക്കോടന്‍ പരിച്ഛേദം ഇവിടെ കാണാനാവും.

ജൈവ പച്ചക്കറി വ്യാപകം

വിഷപച്ചക്കറിയുടെ ഗൗരവം ഏറക്കുറെ തിരിച്ചറിഞ്ഞു എന്നുവേണം കരുതാന്‍. നാട്ടിലും നഗരത്തിലുമൊക്കെ കഴിയുന്നവര്‍ അല്‍പസ്വല്‍പം പച്ചക്കറി സ്വന്തമായുണ്ടാക്കുന്നുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവ കണ്ണുംപൂട്ടി കഴിക്കാനും അല്‍പം മടി തോന്നിത്തുടങ്ങി. ഇത്തരം ചിന്തകള്‍ ജൈവ പച്ചക്കറിയിലേക്ക് മലയാളിയുടെ നോട്ടമത്തെിച്ചു. ഇത് ലക്ഷ്യമിട്ട് രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളുമൊക്കെ നേരത്തേതന്നെ ജൈവ പച്ചക്കറികൃഷിക്കായി ഒരുങ്ങി. മിക്ക പാടശേഖരങ്ങളിലും ക്ളബുകളും സംഘടനകളും ജൈവകൃഷിയുടെ വിത്തിറക്കി. വിളവെടുത്ത പച്ചക്കറിയുമായി വിവിധ സ്റ്റാളുകള്‍ നഗരത്തില്‍ തുറന്നിരിക്കയാണ് ഇവര്‍.

കൃഷി വകുപ്പിനു കീഴില്‍ വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക മൊത്ത വിതരണ കേന്ദ്രത്തില്‍ 11.7 ടണ്‍ ജൈവ പച്ചക്കറിയാണ് കഴിഞ്ഞ ദിവസമത്തെിയത്. അടുത്ത കാലത്തായി ഇത്രയും ടണ്‍ ജൈവ പച്ചക്കറി ഒറ്റദിവസമത്തെുന്നത് ആദ്യമായാണ്. മലപ്പുറത്തെ വണ്ടൂര്‍ കൃഷിഭവനില്‍നിന്നാണ് 8.2 ടണ്‍ പച്ചക്കറിയും എത്തിച്ചത്. മുക്കം, ചെറുകുളത്തൂര്‍, തിരുവാലി, കക്കോടി എന്നിവിടങ്ങളില്‍നിന്നും ജൈവ പച്ചക്കറിയത്തെിച്ചു. പച്ചക്കറിയുടെ 99 ശതമാനവും തമിഴനില്‍നിന്ന് വാങ്ങിയിരുന്ന കാലം കഴിയുന്നുവെന്ന തോന്നല്‍.

ഗൃഹോപകരണ കാലം

ഓണമത്തെിയതോടെ ഗൃഹോപകരണ കടകള്‍ക്കു മുന്നില്‍ ഓഫറുകളുടെ പെരുമഴ പെയ്യിക്കുന്ന ഫ്ളക്സുകള്‍. എല്ലാ ഇനങ്ങള്‍ക്കും നിശ്ചിത ശതമാനം വിലക്കിഴിവ് നല്‍കുന്നു. സ്റ്റോക്കും കൂടുതല്‍. ഓണക്കാലം മാത്രം ലക്ഷ്യമിട്ട് എത്തുന്ന വലിയ ജനക്കൂട്ടത്തെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഓഫറുകള്‍ക്കു പുറമെ പതിവ് വാറന്‍റിയും കടകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സമ്മാനപദ്ധതികളും ഇതോടൊപ്പമുണ്ട്. വസ്ത്രകടകളും ഒട്ടും പിന്നിലല്ല. ഓഫറുകളും സമ്മാനപദ്ധതികളുമൊക്കെ ഇവരും പ്രഖ്യാപിച്ചുകഴിഞ്ഞു. ബ്രാന്‍ഡഡ് പാദരക്ഷകള്‍ക്കും ഓഫറുകളുണ്ട്. ഹാന്‍ടെക്സും ഹാന്‍വീവും ഖാദിബോര്‍ഡുമടക്കമുള്ള സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും റിബേറ്റുകളും കിഴിവുകളുമായി രംഗത്തുണ്ട്.

പാര്‍ക്കിങ് തന്നെ പ്രശ്നം

നഗരത്തിലത്തെുന്നവര്‍ക്ക് ഏറ്റവും വലിയ തലവേദന വാഹന പാര്‍ക്കിങ് ആണ്. പാര്‍ക്കിങ് സമുച്ചയ പദ്ധതികള്‍ക്ക് തറക്കല്ലിട്ട നഗരത്തില്‍ ഇത് യാഥാര്‍ഥ്യമാകാന്‍ ഇനിയും കാത്തിരിക്കണം. വലിയ ഷോപ്പിങ് മാളുകളും ഏതാനും കടകള്‍ക്കും ഒഴികെ മിക്ക വ്യാപാരസ്ഥാപനങ്ങള്‍ക്കും കാര്യമായി പാര്‍ക്കിങ് സൗകര്യമില്ല. പാര്‍ക്കിങ് ഏരിയകൂടി കച്ചവടത്തിന് ഏര്‍പ്പെടുത്തിയതോടെ ഉപഭോക്താക്കള്‍ക്ക് വേറെ രക്ഷയില്ല. നഗരത്തിന് ഒട്ടേറെ പദ്ധതികള്‍ പതിവുപോലെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് വാഹനങ്ങള്‍ ദൂരെ പാര്‍ക്ക് ചെയ്യുകയാണ് ചിലര്‍. പേ പാര്‍ക്കിങ് സ്ഥലം ഉപയോഗിച്ച് നടന്നും ഓട്ടോയിലും കച്ചവടകേന്ദ്രത്തിലത്തെുകയേ ഇവര്‍ക്ക് വഴിയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.