പെരുമ്പടപ്പ്: മലയാളിക്ക് ഓണസദ്യയില്‍ പപ്പടത്തെ മാറ്റി നിര്‍ത്താനാവില്ല. കൈകൊണ്ട് മാവ് കുഴച്ച് അടിച്ച് പരത്തി പപ്പടം ഉണ്ടാക്കിയ കാലം പോയി. ഇന്ന് യന്ത്രങ്ങള്‍ പപ്പട നിര്‍മാണ മേഖല കൈയടക്കിയതിനാല്‍ പാരമ്പര്യ രീതിയില്‍ പപ്പടം നിര്‍മിക്കുന്നവര്‍ വിരളം. മാവ് കുഴക്കുന്നതും യന്ത്രം, കുഴച്ച മാവ് ഷീറ്റാക്കി മാറ്റാനും യന്ത്രം, ഈ ഷീറ്റുകളില്‍നിന്ന് വിവിധ വലിപ്പത്തിലുള്ള പപ്പടം നിര്‍മിക്കാനും യന്ത്രം.
ആദ്യം ഉഴുന്നുമാവും ഉപ്പും പാകത്തിന് കാരവും ഇട്ട് കുഴക്കും. വെള്ളം പാകത്തില്‍ ചേര്‍ത്ത് ഷീറ്റാക്കാന്‍ പറ്റുന്ന രീതിയിലാക്കും. ഇത് മറ്റൊരു യന്ത്രത്തിലാക്കി റബര്‍ ഷീറ്റ് പോലെ പാകത്തിലാക്കും. ഈ ഷീറ്റ് ഒരു യന്ത്രത്തിലൂടെ കടത്തിവിടുന്നതോടെ ഒരേസമയം വിവിധ വലിപ്പത്തിലുള്ള പപ്പടങ്ങള്‍ താഴെ എത്തും. ഇവ വെയിലത്ത് ഉണക്കി പാക്കറ്റിലാക്കി വിപണിയിലത്തെും. വെയിലില്ളെങ്കില്‍ ചൂടാക്കാനുള്ള സംവിധാനവും ചില യൂനിറ്റില്‍ സജീവം. വെളിയങ്കോട് പഞ്ചായത്തിലെ മുളമുക്ക്, കോതമുക്ക്, ചേക്കുമുക്ക്, പെരുമ്പടപ്പിലെ പാലപ്പെട്ടി, പുതിയിരുത്തി, അണ്ടത്തോട് എന്നിവിടങ്ങളിലാണ് വലിയ യൂനിറ്റുകള്‍. ഓണവും പെരുന്നാളും അടുത്തതോടെ വലിയ പപ്പടങ്ങള്‍ക്കാണ് പ്രിയം. ഈ യൂനിറ്റുകളില്‍ നിര്‍മിക്കുന്ന പപ്പടങ്ങളാണ് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. ദിവസവും രാത്രി ഇവിടെനിന്ന് വലിയ പാക്കറ്റിലാക്കി എടപ്പാള്‍, ചങ്ങരംകുളം എന്നിവിടങ്ങളില്‍ എത്തിച്ച് ആ ജില്ലകള്‍ക്ക് വേണ്ട പപ്പടം ബസുകളില്‍ കയറ്റി അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.