വെള്ളപ്പൊക്കം: ആസാമിൽ  ദുരിതത്തിലായത് 16 ലക്ഷം പേർ

ആസാം: ആസാമില വെള്ളപ്പൊക്കം 22 ജില്ലകളെ ബാധിച്ചപ്പോൾ ദുരിതത്തിലായത് 16 ലക്ഷത്തോളം ആളുകളെന്ന് ആസാം പ്രകൃതിദുരന്തനിവാരണ അതോറിറ്റി. 


വ്യാഴാഴ്ച മാട്ടിയ ജില്ലയിൽ ഒരാൾ മരിച്ചതോടെ ആകെ മരണ നിരക്ക് 34 ആയി. 16,03,255 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.  ഇതിൽ 12,597 പേർ 163 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 

അതേസമയം സർക്കാർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നില്ലെന്നും സഹായം എത്തിക്കുന്നില്ലെന്നും ക്യാമ്പിൽ കഴിയുന്നവർ കുറ്റപ്പെടുത്തി. 

ദമാജി, ലക്ഷ്മിപൂർ, ബിശ്വനാഥ്, ദറാംഗ്, നൽബാരി, ബാർപേട്ട തുടങ്ങിയ ജില്ലകളിലാണ് ദുരിതം കൂടുതൽ ബാധിച്ചത്.

Tags:    
News Summary - Assam floods: Over 16 lakh affected in 22 districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.