ഭോപ്പാല്‍: പശു ഇറച്ചി കൊണ്ടുപോകുന്നെന്ന് ആരോപിച്ച് ട്രെയിനിൽ യാത്ര ചെയ്ത ദമ്പതിൾക്ക് നേരെ ആക്രമണം. മധ്യപ്രദേശിലെ ഖിര്‍കിയ റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് സംഭവം. 43കാരനായ മുഹമ്മദ് ഹുസൈനും ഭാര്യ നസീമയുമാണ് ഖുശിനഗർ എക്‌സ്‌പ്രസിൽ ഗോരക്ഷാ സമിതി എന്ന സംഘടനയുടെ ആക്രമത്തിനിരയായത്. അതേസമയം ഇറച്ചി കണ്ടെത്തിയ ബാഗ് ഇവരുടേതല്ലെന്നും ബാഗിലുണ്ടായിരുന്നത് പോത്തിറച്ചിയാണെന്ന് പരിശോധനയിൽ തെളിഞ്ഞതായും പൊലീസ് വ്യക്തമാക്കി.
ഹൈദരാബാദിലെ ബന്ധുവീട്ടിൽ നിന്ന് സ്വദേശമായ ഹാർദയിലേക്ക് പോകുന്നതിനിടെ ട്രെയിൻ ഖിർകിയ സ്റ്റേഷനിലെത്തിയപ്പോഴാണ് ദമ്പതികർക്കുനേെര ആക്രമണമുണ്ടായത്. യാത്രക്കാരിൽ ഒരാൾ പശു ഇറച്ചി കൈവശം വെച്ചിട്ടുെണ്ടന്ന് വിവരം ലഭിച്ചെന്നും എല്ലാവരുടെയം ബാഗുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഗോരക്ഷാ സമിതി പ്രവർത്തകർ ട്രെയിനിൽ കയറുകയായിരുന്നു. പശു ഇറച്ചി ഇല്ലെന്ന് പറഞ്ഞെങ്കിലും സംഘം മുഹമ്മദ് ഹുസൈനെയും ഭാര്യയെയും മർദിക്കുകയും ബാഗുകൾ പുറേത്തക്ക് എറിയുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ മറ്റുള്ളവരും ഗോരക്ഷാ സമിതി പ്രവർത്തകരും ഖിർകി സ്റ്റേഷനിൽ രണ്ടു മണിക്കൂറോളം വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്.
അതേസമയം മറ്റൊരു ബാഗിൽ നിന്ന് ഇറച്ചി കണ്ടെത്തിയതായും ഇത് പോത്തിറച്ചിയാണെന്ന് പരിേശാധനയിൽ തെളിഞ്ഞെന്നും പൊലീസ് അറിയിച്ചു. ഇൗ ബാഗിെൻറ ഉടമയെ കണ്ടെത്തിയിട്ടില്ല. ദമ്പതികളെ ആക്രമിച്ചതിന് രണ്ട് േഗാരക്ഷാ പ്രവർത്തകർക്കെതിരെയും റെയിൽവെ സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയതിന് ഒമ്പതു പേർക്കെതിരെയും കേസെടുത്തു.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് 50 കാരനായ മുഹമ്മദ് അഖ്ലാക്കിനെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് പിന്നീട് ശാസ്ത്രീയ പരിശോധനയില്‍ തെളിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.