തൃശൂര്‍: സ്കൂള്‍ കലോത്സവങ്ങള്‍ ഇക്കുറിയും നിയന്ത്രിക്കുന്നത് ഏജന്‍റുമാരും ബിനാമികളുമാണെന്ന് ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിധികര്‍ത്താകളെ കണ്ടത്തെുന്നതില്‍നിന്ന് ഏജന്‍റുമാരെ മാറ്റിനിര്‍ത്തിയാല്‍ മാത്രമേ കലോത്സവങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് ഒരു പരിധി വരെയെങ്കിലും തടയിടാനാകൂ. അതിന് കഴിഞ്ഞിട്ടില്ളെന്നാണ് ഇത്തവണയും വ്യക്തമാകുന്നത്. ജില്ല കലോത്സവങ്ങളിലെ വിധിനിര്‍ണയം സുതാര്യമാക്കാനുള്ള നടപടികള്‍ ഉണ്ടാകണം -അവര്‍ പറഞ്ഞു. വിധികര്‍ത്താക്കള്‍ നിശ്ചിത യോഗ്യതയുള്ളവരും ജില്ലക്ക് പുറത്തുള്ളവരും ആയിരിക്കണം.
15 വര്‍ഷമെങ്കിലും കലാപരിചയമുള്ള, അംഗീകൃത വിദ്യാലയങ്ങളില്‍നിന്ന് യോഗ്യത നേടിയവരായിരിക്കണം. ഇക്കാര്യം സംഘാടകര്‍ ഉറപ്പുവരുത്തണം. വിധികര്‍ത്താക്കളുടെ യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ ജില്ല വിദ്യാഭ്യാസ ഓഫിസറോ അദ്ദേഹം നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥനോ പരിശോധിക്കണം. നൃത്തം പൂര്‍ണമായും കണ്ടശേഷം മാത്രമാകണം വിധിനിര്‍ണയം നടത്തേണ്ടത്. ഇരിക്കുമ്പോള്‍ വിധികര്‍ത്താക്കള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നില്ളെന്ന് ഉറപ്പുവരുത്തണം. വിധിനിര്‍ണയത്തിനുശേഷം വിധികര്‍ത്താക്കളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വ്യക്തികളെ കര്‍ശന നിയമ നടപടികള്‍ക്ക് വിധേയരാക്കണം. ഏതെങ്കിലും വിധികര്‍ത്താവിന്‍െറ മാര്‍ക്കില്‍ അമിതമായ വ്യത്യാസമുണ്ടായാല്‍ ആ മാര്‍ക്ക് അസാധുവാക്കുകയും അയാളെ വിധിനിര്‍ണയത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും വേണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികളായ പ്രസന്ന ബാലന്‍, ജോബ്, പി.ബി. പ്രകാശ്, കെ. സുനില്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.