കണ്ണൂര്‍ കലോല്‍സവത്തിനൊരുങ്ങുന്നു

കണ്ണൂര്‍: 57 ാമത് സംസ്ഥാന യുവജനോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ കണ്ണൂരില്‍ തുടങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമങ്കത്തിന് അയ്യായിരം പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന പ്രധാന വേദിയുടെ കാല്‍നാട്ടുകര്‍മം കണ്ണൂര്‍ പൊലീസ് ഗ്രൗണ്ടില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വ്യാഴാഴ്ച രാവിലെ നിര്‍വഹിച്ചു.
ജനുവരി 16 മുതല്‍ 22 വരെ നടക്കുന്ന കലോസവത്തിന് 20 വേദികളാണ് കണ്ണൂരില്‍ ഒരുങ്ങുന്നത്. 12,000 മല്‍സരാര്‍ഥികളുള്‍പ്പെടെ കാല്‍ലക്ഷം പേര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി വന്‍ സന്നാഹമാണ് ഒരുങ്ങുന്നത്.

നദികളുടെ നാമകരണത്തില്‍ ഒരുങ്ങുന്ന വേദികളില്‍ ഒന്നാമനായ ‘നിള’യുടെ കാല്‍നാട്ടുകര്‍മമാണ് കണ്ണൂരില്‍ നടന്നത്. ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി. അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എം.പി. എം.എല്‍.എ.മാരായ കെ.എം.ഷാജി, ജയിംസ്മാത്യൂ, സണ്ണിജോസഫ്, പി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.സുമേഷ്, കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദ് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡി.പി.ഐ.കെ.വി.മോഹന്‍കുമാര്‍ സ്വാഗതവും എ.ഡി.പി.ഐ. ജെസ്സിജോസഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.