വെഞ്ഞാറമൂട്: ലോക്കൗട്ട് കാരണം ഷൂട്ടിങ് മുടങ്ങി നടന് സുരാജ് വെഞ്ഞാറമൂട് ഇപ്പോള്‍ നാട്ടിലുണ്ട്. കഴിഞ്ഞ 15ന് ഹിഗ്വിറ്റ എന്ന സിനിമയുടെ കണ്ണൂരിലെ ലൊക്കേഷനില്‍നിന്ന് കിട ്ടിയ ബ്രേക്കിനിടയില്‍ കലൂരിലുള്ള ഫ്ലാറ്റില്‍നിന്ന് ഭാര്യയെയും മക്കളെയും കൂട്ടി കുട ുംബവീട്ടിലെത്തിയതാണ്.
ഷൂട്ടിങ് മുടങ്ങിയെങ്കിലും തിരക്കിന് കുറവൊന്നുമില്ല. വെ ഞ്ഞാറമൂടിലെയും പരിസര പഞ്ചായത്തുകളിലെയും സമൂഹഅടുക്കളകള്‍ സന്ദര്‍ശിച്ചു. വേണ്ട ിടത്ത് സഹായങ്ങളും നൽകി. രോഗാവസ്ഥയിലുള്ള ബന്ധുക്കളെ കണ്ടു. പൊലീസിെൻറയും മറ്റും കോവിഡുമായി ബന്ധപ്പെട്ട പ്രമോഷനല്‍ വിഡിയോകളില്‍ പങ്കാളികളായി. ഇതിനിടയിലാണ് റമദാൻ വന്നെത്തുന്നത്.
‘വളരെ നാളുകള്‍ക്കുശേഷമാണ് റമദാനില്‍ നാട്ടില്‍ ചെലവിടുന്നത്. അത് ഒരുകണക്കിന് ഭാഗ്യമായി. എല്ലാ ദിവസവും നോമ്പുകഞ്ഞി കുടിക്കാന്‍ കഴിയുന്നു. തൊട്ടടുത്ത മാണിക്കല്‍ പള്ളിയില്‍നിന്ന് നോമ്പു കഞ്ഞി കിട്ടുന്നിെല്ലങ്കിലും അയല്‍വീടുകളില്‍നിന്ന് നോമ്പുകഞ്ഞി എത്തുന്നു. അത് കുട്ടിക്കാലത്തെ ആവേശത്തോടെ കഴിക്കുന്നു’- തെൻറ നോമ്പനുഭവങ്ങള്‍ പങ്കുെവച്ച് സുരാജ് പറയുന്നു.
‘വെഞ്ഞാറമൂട് പനയറം എന്ന സ്ഥലത്താണ് എെൻറ കുടുംബവീട്. എല്ലാ മതസ്ഥരുമുണ്ട് പ്രദേശത്ത്. മതപരമായ അതിര്‍വരമ്പുകളില്ലാതെ എല്ലാവരും നല്ല സൗഹാര്‍ദത്തിലും. ഓണം വന്നാല്‍ ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടിലേക്കും ആഹാരമെത്തിക്കും. പെരുന്നാൾ വന്നാല്‍ തിരിച്ച് ഇങ്ങോട്ടും കിട്ടും. അങ്ങനെ പരസ്പരം കൊണ്ടും കൊടുത്തും പെരുന്നാളും ഓണവുമൊക്കെ എല്ലാവരുടേതുമാകുന്ന അവസ്ഥ. ഇതൊന്നും പുതുതായി ഉണ്ടായതൊന്നുമല്ല. പൂർവികരുടെ കാലത്തും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന സുരാജ് ഗൗരവത്തോടെ പറയുന്നു.
എെൻറ വീട്ടില്‍നിന്ന് 50 മീറ്റര്‍ അകലമേയുള്ളൂ മാണിക്കല്‍ പള്ളിയിലേക്ക്. കുട്ടിക്കാലത്ത് മതപ്രഭാഷണങ്ങള്‍ കേൾക്കാന്‍ പോകാറുണ്ടായിരുന്നു. എല്ലാ വര്‍ഷവും രണ്ട് നോമ്പെങ്കിലും പിടിക്കുകയും ചെയ്യുമായിരുന്നു. സിനിമയില്‍ തിരക്കായതിനുശേഷവും സൗകര്യം ഒത്തുവന്നാല്‍ നോമ്പു പിടിക്കുന്ന രീതി തുടര്‍ന്നുപോന്നു. സിനിമയില്‍നിന്ന് സ്ഥിരമായ വരുമാനമൊക്കെ കിട്ടിത്തുടങ്ങിയതോടെ എല്ലാ വര്‍ഷവും മാണിക്കല്‍ മസ്ജിദിലെയും വെഞ്ഞാറമൂട് മസ്ജിദിലെയും ഭരണസമിതി മുഖേന ഭക്ഷ്യോൽപന്ന കിറ്റുകള്‍ വിതരണം ചെയ്യുന്ന പതിവ് തുടരുകയായണ്. അത് കഴിയുന്നിടത്തോളം കാലം ചെയ്യണമെന്നാണ് ആഗ്രഹം.
നിലവിലെ സാഹചര്യം നോക്കിയാല്‍ ഇക്കുറി ചെറിയ പെരുന്നാളിന് നാട്ടിലുണ്ടാകാനാകാണ് സാധ്യത. എങ്കില്‍ ചുറ്റുവട്ടത്തെ മുസ്ലിം സഹോദങ്ങളുടെ പരിമിതമായുള്ള പെരുന്നാൾ ആഘോഷത്തിലും പങ്കുചേരാന്‍ കഴിയുമെന്നാണ് കരുതുന്നത്’- സുരാജ് പറഞ്ഞുനിര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.