പണ്ട് തൊട്ട് മുതൽ തന്നെ മലപ്പുറത്തിന്റെ സൗഹൃദവും സാഹോദര്യവും വാക്കുകൾക്ക് അപ്പുറമാണ്. ഏവരോടും സൗഹാർദമായിട്ടാണ് താൻ ഇന്ന് വരെ ഇടപെട്ടത്. അത് ഇനിയും തുടരും.
എല്ലാവരുമായും സ്നേഹത്തോടെ ഇടപഴകുന്നത് മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന കാര്യമാണ്. അരീക്കോട് ഊർങ്ങാട്ടിരി മൈത്രയിൽ ജനിച്ച് വളർന്നത് മുതൽ തന്നെ അച്ഛനും അമ്മയും ഒരുമയോടെ മുന്നോട്ട് പോകണമെന്നും താഴ്മയോടുകൂടി മാത്രമേ മറ്റുള്ളവരോട് പെരുമാറാൻ പാടുള്ളുവെന്നും ഓർമപ്പെടുത്തുമായിരുന്നു.
താഴ്ന്ന ഇടത്തിലൂടെ മാത്രമേ വെള്ളമൊഴുവെന്ന അമ്മയുടെ വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്. ശ്രീ ത്രിപുരാന്തക ക്ഷേത്രത്തിലെത്തി 23 വർഷം പിന്നിടുമ്പോഴും സൗഹൃദങ്ങൾ നിലനിർത്തി പോകുന്നുണ്ട്. ക്ഷേത്രത്തിലെ തിരക്കുകൾക്കിടയിലും ഇക്കാര്യത്തിൽ മുൻഗണനയുണ്ട്. പാണക്കാട് കുടുംബവുമായി തനിക്ക് മികച്ച സൗഹൃദമുണ്ട്. അതൊക്കെ മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങളാണ്.
വി.കെ. രാമൻ നമ്പൂതിരി (മേൽശാന്തി, കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്രം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.