അണ്ടർ 17 ഇന്ത്യൻ ടീമംഗം കോമൾ തട്ടാലിനെ തേടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡ്. കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യൻ സംഘത്തിനൊപ്പമുള്ള മുന്നേറ്റ നിരക്കാരൻ കോമളിെൻറ കളിമികവ് വിലയിരുത്തി ലോകകപ്പിനുശേഷം മാഞ്ചസ്റ്റർ യുനൈറ്റഡ് യൂത്ത് അക്കാദമിയിൽ ചേരാൻ ക്ഷണംലഭിച്ചതായി ബംഗാളി പത്രം ആജ്കൽ റിപ്പോർട്ട് ചെയ്തു. ഗോൾ നേടാനുള്ള മിടുക്കും ഡ്രിബ്ലിങ് പാടവവുമാണ് കോമളിെൻറ മികവായി മാറിയത്.
കഴിഞ്ഞ വർഷം നടന്ന ബ്രിക്സ് ഫുട്ബാളിൽ ബ്രസീലിനെതിരെ ഏകാംഗ മുന്നേറ്റത്തിലൂടെ നേടിയ ഗോൾ കോമളിലെ പന്തടക്കത്തിന് അടിവരയിടുന്നതായിരുന്നു. വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഇന്ത്യൻ കൗമാരക്കാരൻ യൂറോപ്യൻ ക്ലബ് സ്കൗട്ടർമാരുടെ റഡാറിനു കീഴിലായി. ഏറ്റവും ഒടുവിലാണ് മാഞ്ചസ്റ്റർ അക്കാദമിയുടെ വരവ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൻ റൂണി ഉൾപ്പെടെ ലോകതാരങ്ങളെ സമ്മാനിച്ച അക്കാദമിയിലേക്കുള്ള ക്ഷണം സാക്ഷാത്കരിക്കപ്പെട്ടാൽ കൗമാര ലോകകപ്പിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ നേട്ടം കൂടിയാവുമിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.