ബുധനാഴ്ച നടന്ന എച്ച്.എസ് വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരം നിരാശപ്പെടുത്തി. 17 പേര്‍ മത്സരിച്ചിടത്ത് നാലുപേരാണ് പുതുമക്ക് ശ്രമിച്ചത്. ബാക്കിയുള്ളവരൊക്കെ 22 വര്‍ഷം മുമ്പ് തങ്ങളുടെ തലമുറ കലോത്സവ വേദിയില്‍ കാണിച്ച ‘നമ്പറുകള്‍’ തന്നെയാണ് അവതരിപ്പിച്ചത്. പ്രഭാതം പൊട്ടിവിടരുന്നതും പട്ടിയും പൂച്ചയും കരയുന്നതുമൊക്കെ എത്രകാലമായി നമ്മള്‍ കേള്‍ക്കുന്നു. ജില്ലയില്‍ ഒന്നാം സ്ഥാനം കിട്ടിയവരാണ് ഇവരെന്ന് ഓര്‍ക്കുമ്പോഴാണ് മറ്റൊരു സങ്കടം. അപ്പോള്‍ ഇവരോട് മത്സരിച്ച മറ്റു കുട്ടികളുടെ നിലവാരമെന്താകും.
ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിമിക്രി വേദിയില്‍ എത്തുന്നത്. അവരെ വെറുപ്പിക്കരുത്. ട്രെയിന്‍ പോകുന്ന ശബ്ദമെല്ലാം കുട്ടികള്‍ അവതരിപ്പിക്കുന്നത് കേട്ടപ്പോള്‍ സങ്കടം തോന്നി. പെണ്‍കുട്ടികള്‍ക്ക് മിമിക്രി അവതരിപ്പിക്കുമ്പോള്‍ ചില പരിമിതികളുണ്ട്. പ്രത്യേകിച്ച്, രാഷ്ട്രീയക്കാരെയും താരങ്ങളെയും അവതരിപ്പിക്കുമ്പോള്‍. പക്ഷേ, അതിനെ മറികടക്കാനാണ് ശ്രമിക്കേണ്ടത്. നമുക്ക് മുന്നില്‍ ഒരുപാട് പ്രശ്നങ്ങളില്ളേ. അവയെ എന്തുകൊണ്ട് പ്രമേയമാക്കുന്നില്ല.
നോട്ട് പ്രതിസന്ധി ഒരാള്‍ മാത്രമാണ് വിഷയമാക്കിയത്. അതിന് കൈയടിയും കിട്ടി. അതേസമയം, ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി നിലവാരം പുലര്‍ത്തിയെന്ന് പറയാതെ വയ്യ. അനുകരണത്തെ ഒരു കോപ്രായമായി മാറ്റാതെ സംഗീതത്തിന് തുല്യമായി കണ്ട് പഠിക്കാനും നിരീക്ഷിക്കാനും വരും തലമുറ ശ്രമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.