അണ്ടര്‍ 20 സംസ്ഥാന ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്: ഫൈനലിൽ വയനാടിന് എതിരാളികൾ മലപ്പുറം

കല്‍പറ്റ: അണ്ടര്‍ 20 സംസ്ഥാന ഫുട്‌ബേള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരിലേക്ക് യോഗ്യത നേടി മലപ്പുറം. എതിരില്ലാത്ത ഒരു ഗോളിന് കാസര്‍കോടിനെ തകര്‍ത്താണ് മലപ്പുറം ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ ആഥിതേയരായ വയനാടാണ് മലപ്പുറത്തിന്റെ എതിരാളികള്‍.

രണ്ടാം സെമിഫൈനലിൽ മികച്ച നീക്കങ്ങളിലൂടെ കളംപിടിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇരുടീമുകളും നടത്തിയത്. മത്സരത്തിന്റെ 40ാം മിനുട്ടില്‍ മലപ്പുറത്തിന്റെ മുന്നേറ്റം ഗോളില്‍ കലാശിച്ചു. ഇടതുവിങില്‍ നിന്നും ലഭിച്ച ക്രോസ് മധ്യനിരതാരം എം.കെ. അര്‍ജുന്‍ പോസ്റ്റിലേക്ക് തട്ടിയിട്ട് മലപ്പുറത്തെ 1-0 നു മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ മുന്നേറ്റങ്ങള്‍ കനപ്പിച്ച് മലപ്പുറം കാസര്‍കോട് ഗോള്‍മുഖത്ത് ആശങ്ക സൃഷ്ടിച്ചു. 65ാം മിനുട്ടില്‍ കാസര്‍കോടിന്റെ മുന്നേറ്റം കോര്‍ണറിൽ ഒതുങ്ങി.

ഗോളിലേക്ക് ലക്ഷ്യം വെച്ചുള്ള മുന്നേറ്റങ്ങള്‍ നിര്‍ഭാഗ്യങ്ങളില്‍ തട്ടി പലപ്പോഴും പുറത്തേക്ക് പോയതോടെ ഗോളൊഴിഞ്ഞ് നിന്നു. അവസാന മിനുട്ടുകളില്‍ സമനില ലക്ഷ്യമിട്ട് കാസര്‍കോട് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഫൈനലിലേക്ക് മലപ്പുറം യോഗ്യത നേടുകയായിരുന്നു.

Tags:    
News Summary - U-20 State Football Championship: Wayanad vs Malappuram final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.