ബംഗളൂരു: ഈ വർഷത്തെ മികച്ച നിയമസഭ സാമാജികനായി ടി.ബി. ജയചന്ദ്ര എം.എൽ.എയെ തിരഞ്ഞെടുത്തു. ഏഴുതവണ എം.എൽ.എയായ അദ്ദേഹം ഡൽഹിയിൽ കർണാടക സർക്കാറിന്റെ പ്രതിനിധികൂടിയാണ്.
75കാരനായ ജയചന്ദ്ര 1978ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് ആർ. അശോക, ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലാമണി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നിയമസഭയിൽ വെച്ച് സ്പീക്കർ യു.ടി. ഖാദർ പുരസ്കാരം ജയചന്ദ്രക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.