ബ്രിട്ടനിൽ മക്കൾക്ക് വിഷം നൽകിയശേഷം ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതി അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടനിൽ 13ഉം എട്ടും വയസ് പ്രായമുള്ള മക്കൾക്ക് വിഷം നൽകിയതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സിനെ അറസ്റ്റ് ചെയ്തു. ജിലുമോൾ ജോർജ്(38)ആണ് മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ വിഷാംശമുള്ള രാസവസ്തു കുത്തിവെക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസും ആംബുലൻസ് സർവീസും മൂവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ഉടനെ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടനില തരണംചെയ്ത ശേഷം കുട്ടികളെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ഈസ്റ്റ് സസെക്സിലെ അക്ഫീൽഡിൽ ഹണ്ടേഴ്സ് വേയിലാണ് സംഭവം. അറസ്റ്റ്ചെയ്ത ജിലുവിനെ കോടതിയിൽ ഹാജരാക്കി. ബ്രൈറ്റൺ മജിസ്ട്രേറ്റ് കോടതി യുവതിയെ റിമാൻഡ് ചെയ്തു. കൊലപാതകശ്രമത്തിനും ആത്മഹത്യശ്രമത്തിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവരുടെ ഭർത്താവ് നാട്ടിലാണ്. 

Tags:    
News Summary - Malayali woman who tried to commit suicide after poisoning her children was arrested in Britain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.