കണ്ണൂർ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ 53കാരൻ മരിച്ച നിലയിൽ

കണ്ണൂർ: സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ 53കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫിസിലാണ് സംഭവം. പാർട്ടി അനുഭാവി കൂടിയായ രഘുവാണ് മരിച്ചത്. മേൽക്കൂരയിലെ കൊളുത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ലോട്ടറി വിൽപ്പനക്കാരനാണ് രഘു.

പാർട്ടിയിൽ അംഗത്വമില്ല. സാമ്പത്തിക പ്രശ്നവും കുടുംബ പ്രശ്നവുമാണ് കാരണമെന്നാണ് നിഗമനം. ഓഫിസിന്റെ താഴെ നിലയിലെ ഹാളിലാണ് തൂങ്ങിയത്.

Tags:    
News Summary - 53 year old dead in CPM local committee office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.