ശിവന്‍ മൂന്നാര്‍

അത്ഭുതദ്വീപ് താരം ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ഇടുക്കി: നടൻ ശിവന്‍ മൂന്നാര്‍ (45) അന്തരിച്ചു. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്. വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പൊതുപരിപാടികളില്‍ അനൗണ്‍സര്‍കൂടിയായിരുന്നു.

വിനയനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. വിനയന്‍, ​ഗിന്നസ് പക്രു തുടങ്ങിയവർ നടന് ആദരാഞ്ജലികൾ അർപ്പിച്ചു. "അത്ഭുതദ്വീപില്‍ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്ത ശിവന്‍ മൂന്നാര്‍ വിട പറഞ്ഞു... പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍"- എന്നാണ് ഗിന്നസ് പക്രു കുറിച്ചത്. അത്ഭുത ദ്വീപ് കൂടാതെ നിരവധി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Full View

ഭാര്യ: രാജി. മക്കള്‍: സൂര്യദേവ്, സൂര്യകൃഷ്ണ. സുടല- സെല്‍വി ദമ്പതികളുടെ മകനാണു ശിവന്‍. 

Tags:    
News Summary - Athbhutha Dweepu actor Shivan Munnar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.