ശബരിമലയിൽ ദർശനത്തിലെത്തിയ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

ശബരിമല : പമ്പ - സന്നിധാനം പാതയിലെ അപ്പാച്ചിമേട്ടിൽ ദർശനത്തിലെത്തിയ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സേലം പാപ്പനായിക്കമ്പട്ടി ഏഴു കുഴി സ്വദേശി കുമാറിന്റെ മകൾ പത്മശ്രീ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.

മലകയറ്റത്തെ തുടർന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട പത്മശ്രീയെ ഉടൻ തന്നെ സമീപത്തെ കാർഡിയോളജി സെൻററിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പത്തനംതിട്ട ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - A 12-year-old girl collapsed and died while visiting Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.