മെ​ഡി​ക്ക​ൽ മി​ഷ​ൻ ജ​ങ്​​ഷ​ന്​ സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി​ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ടം

കാമറകളുണ്ട്​, വരയുണ്ട്, സിഗ്നലുണ്ട്; അപകടങ്ങൾക്ക്​ ഒരു ബ്രേക്കുമില്ല

പ​ന്ത​ളം: എം.​സി റോ​ഡി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ചെ​ങ്ങ​ന്നൂ​രി​നും അ​ടൂ​രി​നും ഇ​ട​യി​ൽ നി​ര​വ​ധി ചെ​റു​തും വ​ല​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. മെ​ഡി​ക്ക​ൽ മി​ഷ​ൻ ജ​ങ്​​ഷ​ന്​ സ​മീ​പം ചി​ത്ര ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പി​ക്അ​പ് വാ​ൻ ഇ​ടി​ച്ച്​ ബൈ​ക്ക്​ യാ​ത്രി​ക​നാ​യ പു​ഴി​ക്കോ​ട് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ (33) മ​രി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ വ​രെ 100 കി​ലോ​മീ​റ്റ​റി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ ആ​ദ്യ​മാ​യി സേ​ഫ് സോ​ൺ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. വ​ർ​ധി​ച്ചു​വ​രു​ന്ന അ​പ​ക​ങ്ങ​ൾ കു​റ​ക്കു​ക, സു​ഗ​മ​മാ​യ യാ​ത്ര സാ​ധ്യ​മാ​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, 2022 സെ​പ്റ്റം​ബ​ർ പ​കു​തി ആ​യ​പ്പോ​ഴേ​ക്കും അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം എ​ടു​ത്താ​ൽ കേ​ര​ള​ത്തി​ലെ എ​ണ്ണ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കും ഏ​നാ​ത്ത്, അ​ടൂ​ർ, പ​ന്ത​ളം ഭാ​ഗ​ങ്ങ​ൾ. ഇ​തി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​ത് പ​ന്ത​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്. കു​ര​മ്പാ​ല, മെ​ഡി​ക്ക​ൽ മി​ഷ​ൻ ജ​ങ്​​ഷ​ൻ, പ​ന്ത​ളം, കു​ള​ന​ട എ​ന്നീ ഭാ​ഗ​ങ്ങ​ളാ​ണ് പ്ര​ധാ​ന അ​പ​ക​ട​മേ​ഖ​ല. ക​ണ​ക്കു​ക​ൾ പ​റ​യു​മ്പോ​ൾ 2018ൽ 18 ​അ​പ​ക​ട​മാ​ണ് പ​ന്ത​ള​ത്ത് ന​ട​ന്ന​ത്. 2019 മു​ത​ൽ 2022 വ​രെ 94 അ​പ​ക​ട​മാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന​ത്.

റോ​ഡ്​ നി​യ​മ​ങ്ങ​ളി​ൽ പി​ന്നോ​ട്ട്​

റോ​ഡ് നി​യ​മ​ങ്ങ​ളും വേ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും പ​ല ഡ്രൈ​വ​ർ​മാ​ർ​ക്കും അ​റി​യി​ല്ല എ​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര്യ​മാ​ണ്. വ​ള​വി​ലെ ഓ​വ​ർ​ടേ​ക്കി​ങ്, വ​ര​ക​ൾ മ​റി​ക​ട​ക്ക​ൽ, അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം തി​രി​ക്ക​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​കാ​റു​ണ്ട്. മ​റ്റൊ​രു പ്ര​ധാ​ന​പ്ര​ശ്നം ഡ്രൈ​വ​ർ​മാ​ർ​ക്ക് വി​ശ്ര​മ​മി​ല്ലാ​ത്ത​താ​ണ്. ഇ​ത് കാ​ര​ണം ഡ്രൈ​വ​ർ​മാ​ർ ഉ​റ​ങ്ങി വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടാ​ൽ ഒ​രു​പ​രി​ധി​വ​രെ അ​പ​ക​ട​ങ്ങ​ളും അ​തു​കാ​ര​ണ​മു​ണ്ടാ​കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ളും കു​റ​യു​മെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യു​മാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും എ​പ്പോ​ഴും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​താ​ണ്. വേ​ഗ​ത നി​രീ​ക്ഷി​ക്കാ​ൻ കാ​മ​റ​ക​ൾ, പൊ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ഇ​ങ്ങ​നെ ഒ​ട്ടേ​റെ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും എം.​സി റോ​ഡി​ലെ യാ​ത്ര​യി​ൽ ജ​നം ആ​ശ​ങ്ക​യി​ലാ​ണ്. 

മെ​ഡി​ക്ക​ൽ മി​ഷ​ൻ ജ​ങ്‌​ഷ​ൻ സൂ​ക്ഷി​ക്ക​ണം

അ​പ​ക​ടം ന​ട​ക്കു​ന്ന പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്ന്​ മെ​ഡി​ക്ക​ൽ മി​ഷ​ൻ ജ​ങ്‌​ഷ​നാ​ണ്. കു​ര​മ്പാ​ല പു​ത്ത​ൻ​കാ​വ് ദേ​വീ​ക്ഷേ​ത്ര റോ​ഡി​ൽ മു​ൻ​വ​ശ​ത്തെ വ​ള​വാ​ണ് പ്ര​ധാ​ന വി​ല്ല​ൻ. വ​ള​വി​ൽ അ​ൽ​പം വീ​തി​യു​ള്ള​തി​നാ​ൽ അ​ടൂ​രി​ൽ​നി​ന്ന്​ ഈ ​ഭാ​ഗ​ത്തേ​ക്കു​വ​രു​ന്ന മി​ക്ക വാ​ഹ​ന​ങ്ങ​ളും ഇ​വി​ടെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. ഈ ​ദി​ശ​യി​ലെ റോ​ഡ് അ​ൽ​പം വ​ല​തു​ഭാ​ഗ​ത്തേ​ക്ക് ചാ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്തു​ക​ഴി​യു​മ്പോ​ൾ ഇ​ട​തു​ഭാ​ഗ​ത്തേ​ക്ക് ക​യ​റാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ൽ​പം വേ​ഗ​ത​കൂ​ടി​യാ​യാ​ൽ ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്.

വേ​ണം റോ​ഡ​രി​കി​ൽ പൊ​ലീ​സ് സാ​ന്നി​ധ്യം

സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും കൂ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് ട്രാ​ൻ​സ്പോ​ർ​ട്ട് റി​സ​ർ​ച്ച് ല​ബോ​റ​ട്ട​റി (ടി.​ആ​ർ.​എ​ൽ) ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ റോ​ഡ​രി​കി​ലെ പൊ​ലീ​സ് സാ​ന്നി​ധ്യം അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ എം.​സി റോ​ഡി​ൽ സ്റ്റേ​ഷ​ൻ ത​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ട്രാ​ൻ​സ്പോ​ർ​ട്ട് റി​സ​ർ​ച്ച് ല​ബോ​റ​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന​ത്. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ, പൊ​തു​മ​രാ​മ​ത്ത് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​വും പ​ദ്ധ​തി​ക്കു​ണ്ടെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തൊ​ക്കെ ന​ട​പ്പാ​ക്കി​യെ​ങ്കി​ലും അ​പ​ക​ട​ത്തി​ന് ഒ​രു കു​റ​വു​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags:    
News Summary - 94 accidents on MC road from 2019 to 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.