കോട്ടക്കലിൽ സ്​കൂട്ടറിൽ ബസിടിച്ച്​ 19കാരൻ മരിച്ചു

കോട്ടക്കൽ (മലപ്പുറം): സംസ്ഥാനപാതയിൽ എടരിക്കോടുണ്ടായ വാഹനാപകടത്തിൽ 19കാരൻ മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ ചെമ്പീട് പറമ്പിൽ ഷറീനയുടെ മകൻ അസീൻ ജാവദ് ആണ് മരിച്ചത്. 

കോട്ടക്കൽ - തിരൂർ പാതയിൽ മമ്മാലിപ്പടിയിൽ അസീൻ സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടക്കൽ പൊലീസ് നടപടി സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.