കുറ്റിക്കോൽ: കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ഒമ്പത് വയസുകാരൻ കാറിടിച്ച് മരിച്ചു. കുറ്റിക്കോൽ പളളത്തുപാറയിലെ മുഹമ്മദ് നൗശാദ്- മുനീബ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാൽ ആണ് മരിച്ചത്.
വീടിനടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കാറിടിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ അമിത വേഗതയിലായിരുന്നുവെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.