അരിമ്പൂർ (തൃശൂർ): കുന്നത്തങ്ങാടിയിൽ ബൈക്കിടിച്ച് കാൽനടക്കാരനും ബൈക്ക് യാത്രികനും മരിച്ചു. കാൽനട യാത്രക്കാരനായ കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോൾ മകൻ ഫ്രാൻസിസ് (ജോയ് -48), ബൈക്ക് യാത്രികൻ തളിക്കുളം ചിലങ്ക ബീച്ച് റോഡ് എ.എം.യു.പി സ്കൂളിന് തെക്ക് പരേതനായ പുതിയവീട്ടിൽ കമാലുദ്ദീന്‍റെ മകൻ ബദറുദ്ദീൻ (53) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 4.30ന് കുന്നത്തങ്ങാടി സെന്‍ററിലാണ് അപകടം. തൃശൂർ മീൻ മാർക്കറ്റിലെ ജോലിക്കാരനാണ് ബദറുദ്ദീൻ. ഇയാൾ ജോലിക്ക് പോകുന്നതിനിടെ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഫ്രാൻസിസിനെ മദർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബദറുദ്ദീൻ ദയ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.