അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

നേമം: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വലിയവിള ഇളങ്കത്ത് നഗർ ഇ.എൻ.ആർ.എ സി 26-1 രാജകീയം വീട്ടിൽ തുളസീധരൻ പിള്ള (69) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30-ന് കുണ്ടമൺകടവ് ഭാഗത്തായിരുന്നു അപകടം.

തുളസീധരൻ പിള്ള ഇവിടെ ഒരു സ്റ്റേഷനറി കട നടത്തിവരികയായിരുന്നു. സമീപത്തെ അമ്പലത്തിൽ പോയ ശേഷം തിരിച്ച് കടയിലേക്ക് വരുന്നതിന് റോഡ് മുറിച്ചു കടക്കവെ അമിതവേഗത്തിലെത്തിയ എൻഫീൽഡ് ബൈക്ക് ഇദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ തുളസീധരൻ പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 11.15-ന് മരിച്ചു.

പത്മജാ ദേവി പിള്ളയാണ് ഭാര്യ. ടി.പി. പ്രവീൺ, ടി.പി. പ്രീത എന്നിവർ മക്കളാണ്. മരുമകൻ: പി. മോഹൻകുമാർ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - bike accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.