ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ഏറ്റുമാനൂർ: നീണ്ടൂർ റോഡിൽ സിയോൺ ജംങ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് കാറിലും മറ്റൊരു ബൈക്കിലും ഇടിച്ച് യുവാവ് മരിച്ചു. ഓണംതുരുത്ത് ചിത്രാഞ്ജലിയിൽ ഉണ്ണികൃഷ്ണൻ പിഷാരടി (25) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 7 ഓടെയാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഏറ്റുമാനൂരിൽ നിന്നും നീണ്ടൂർ റോഡിലൂടെ ഉണ്ണികൃഷ്ണൻ യാത്ര ചെയ്യവേ സിയോൺ ജംങ്ഷനിൽ വെച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു.നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ച് വീണ ഉണ്ണികൃഷ്ണനെ പിന്നാലെ എത്തിയ ഇന്നോവ കാർ ഇടിച്ചു തെറിപ്പിച്ചു.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

തുടർന്ന് നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ : സത്യൻ അമ്മ : മോളിക്കുട്ടി സഹോദരങ്ങൾ : സുജിത്ര, സുമിത്ര. 

Tags:    
News Summary - bike accident obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.