അപകടത്തിൽപെട്ട കാർ

കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

റാന്നി: കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചു യാത്രക്കാർക്ക് പരിക്കേറ്റു. കോരുത്തോട് കൊല്ലംപറമ്പിൽ വീട്ടിൽ രാമചന്ദ്രൻ നായരുടെ മകൾ മിനി (45) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ പുനലൂർ - മൂവാറ്റുപുഴ റോഡിൽ മാമുക്കിനും വലിയ പാലത്തിൽ വെച്ചാണ്​ അപകടം ഉണ്ടായത്. തിരുവന്തപുരത്തേയ്ക്ക് പോയ കാറും ഇടപ്പാവൂർ ഭാഗത്ത് നിന്ന് വന്ന മറ്റൊരു കാറുമായിട്ട് ഇടിക്കുകയായിരുന്നു. അൾ​ട്ടോ കാറിലെ യാത്രക്കാരിയായിരുന്ന മിനി രാവിലെ ആറോടെ കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്​. 

Tags:    
News Summary - Cars Collided, One Killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.