പുൽപ്പള്ളി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു. പുൽപ്പള്ളി മീനംകൊല്ലി കൊല്ലംകുന്നേൽ രാജേഷിന്‍റെ മകൻ അഭിനവ് (21) ആണ് മരിച്ചത്. പുൽപ്പള്ളി എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.
വ്യാഴാഴ്ച ഉച്ചക്ക് പഴശിരാജാ കോളജിനടുത്താണ് അപകടം നടന്നത്. ബൈക്കിന് പിന്നിൽ ഇരിക്കുകയായിരുന്നു അഭിനവ്. ബൈക്ക് ഓടിച്ച സഹപാഠിയായ കാട്ടിക്കുളം സ്വദേശി ഷാരോണിനെ പരിക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിനവിന്‍റെ മാതാവ്: സിജി. സഹോദരൻ: അഭിനന്ദ്. സംസ്കാരം വെള്ളിയാഴ്ച പാൽവെളിച്ചത്തെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.