ചന്ദ്രൻ

ദേവർഷോലയിൽ കടുവയുടെ ആക്രമണത്തിൽ എസ്​റ്റേറ്റ്​ തൊഴിലാളി മരിച്ചു

ഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു. ദേവർഷോല ഗ്രൂപ്പിലെ ദേവൻ എസ്റ്റേറ്റ് നമ്പർ ഒന്നാം ഡിവിഷനിലെ തൊഴിലാളി ചന്ദ്രൻ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക്​ 12ഓടെയാണ് ഇയാളെ കന്നുകാലികളെ മേയ്ക്കുന്ന സ്ഥലത്തുവെച്ച് കടുവ ആക്രമിച്ചത്.

സമീപത്ത് റോന്ത് ചുറ്റുകയായിരുന്ന വനപാലകരുടെ വാഹനത്തിന്‍റെ ശബ്​ദം കേട്ടതോടെ കടുവ ഓടിമറയുകയായിരുന്നു. വനപാലകരും മറ്റ് തൊഴിലാളികളുമെത്തി ഉടനെ ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ചികിത്സ നൽകി. കോയമ്പത്തൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴിയാണ് മരണം.

ചന്ദ്രന്‍റെ മരണത്തിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികൾ അടക്കമുള്ളവർ ദേവർഷോല ടൗണിൽ റോഡ് ഉപരോധം നടത്തി. ഇത് മൂന്നാമത്തെയാളാണ്​ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. മസിനഗുഡിയിൽ ഒരു ആദിവാസി സ്ത്രീയും മുതുമലയിൽ കുഞ്ഞികൃഷ്ണൻ എന്ന ക്ഷീര കർഷകനും കൊല്ലപ്പെട്ടത് അടുത്തയിടെയാണ്.

കടുവയെ പിടികൂടാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന പരാതി ശക്​തമാണ്​. നരഭോജി കടുവയാണെന്ന് വനപാലകർ ഉറപ്പുവരുത്തിയിട്ടുണ്ട്. കടുവയെ പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags:    
News Summary - Estate worker killed in tiger attack in Devarshola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.