മാലൂർ: തെങ്ങിൽ നിന്നു വീണു മരിച്ചു. തൃക്കടാരിപ്പൊയിൽ പനമ്പറ്റ മാറളത്തും കണ്ടി വീട്ടിൽ കട്ടൻ പത്മനാഭൻ (55) ആണ് മരിച്ചത്.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇടുമ്പയിൽ തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം. ഗുരുതരാവസ്ഥയിൽ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
പരേതനായ പറമ്പൻ പൈതലിന്‍റെയും കട്ടൻചപ്പിലയുടെയും മകനാണ്. ഭാര്യ: വെള്ളുവക്കണ്ടി കമല മക്കൾ: വെള്ളുവക്കണ്ടി റിനില, ജിനീഷ്, പരേതയായ ജിനില, സഹോദരങ്ങൾ: കട്ടൻ രഘൂത്തമൻ ,കട്ടൻ ഷൈമ, കട്ടൻ സത്യൻ, കട്ടൻ കാർത്ത്യായനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.