നാഗർകോവിൽ: നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടതിനെ തുടർന്ന് ചാടിയിറങ്ങിയ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിൽ നിന്നും വന്ന ഇരുപതംഗ സംഘത്തിലെ രാം സുശീൽ തിവാരി(70) ആണ് കോട്ടാർ റെയിൽവെ സ്റ്റേഷനിൽ മരിച്ചത്.
നിർത്തിയിട്ട ട്രെയിനിലെ ശൗചാലയത്തിൽ പോയതായിരുന്നു തിവാരി. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ധൃതിയിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽപ്പെട്ട് തൽക്ഷണം മരണപ്പെടുകയായിരുന്നു.
കന്യാകുമാരി സന്ദർശിച്ച സംഘം രാമേശ്വരത്തേക്ക് പോകാനാണ് റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ഇതിനിടെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന ട്രയിനിൽ ഇദ്ദേഹം കയറുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവെ ഇൻസ്പെക്ടർ ജോസഫിന്റെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.