മത്തായി

കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

മൂവാറ്റുപുഴ: കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ - മൂവാറ്റുപുഴ എം. സി. റോഡിൽ തൃക്കളത്തൂർ സംഗമം പടിയിൽ  ബുധനാഴ്ച രാത്രി 10മണിയോടെ യാണ് അപകടം.

തൃക്കളത്തൂർ വട്ടക്കണ്ണികുടിയിൽ വി.സി.മത്തായി(50) ആണ് മരിച്ചത്.  മൂവാറ്റുപുഴയിൽ നിന്ന് ബസിൽ തൃക്കളത്തൂർ  സംഗമംപടിയിൽ ഇറങ്ങി വീട്ടിലേക്കു പോകുകയായിരുന്ന മത്തായിയെ പെരുമ്പാവൂർ ഭാഗത്തു നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ മത്തായിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷിബി. മക്കൾ: മേബിൾ, മേഘ .

Tags:    
News Summary - one died in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.