തൃശൂർ: നഗരപരധിയിൽ സി.എ.ന്‍ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) ഓട്ടോറിക്ഷ തീപിടിച്ച് ഒരാള്‍ മരിച്ചു. പെരിങ്ങാവ് മേലുവളപ്പിൽ പരേതനായ രാമകൃഷ്ണന്‍റെ മകൻ പ്രമോദ് (47) ആണ് മരിച്ചത്.
പെരിങ്ങാവ് ഗാന്ധിനഗറിലാണ് സംഭവം. ഓട്ടോറിക്ഷയില്‍നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു.
ആളൊഴിഞ്ഞ ഇട റോഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിയമര്‍ന്നത്. പൊലീസും ഫയര്‍ഫോഴ്സും എത്തി നടപടി സ്വീകരിച്ചു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.