representational image

തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റ വ്യാപാരി നേതാവ് മരിച്ചു

കാസർകോട്:കോട്ടയത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്കുളള യാത്രക്കിടെ ട്രെയിനിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ വ്യാപാരി നേതാവ് മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡന്റും യാദവസഭ വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറിയുമായ കോളിച്ചാൽ എരിഞ്ഞിലംകോട്ടെ കെ.കെ സന്തോഷ് കുമാർ (48) ആണ് മരിച്ചത്.

സുഹൃത്ത് സജിയുടെ ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് കോട്ടയത്ത് നിന്ന് തിരിച്ചുവരുമ്പോൾ വെള്ളിയാഴ്ച പുലർച്ചെയാണ് സന്തോഷ് കുമാർ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രാവിലെ ആറ് മണിയോടെയാണ് മരണപ്പെട്ടത്.

മലയോരത്തെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന രംഗത്ത് നേതൃത്വനിരയിൽ പ്രവർത്തിച്ചിരുന്നയാളാണ് സന്തോഷ് മാലക്കല്ലിൽ  അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തി വരികയായിരുന്നു.  എരിഞ്ഞിലംകോട്ടെ ചന്തു മണിയാണി - ജാനകി ദമ്പതികളുടെ മകനാണ്.ഭാര്യ: സുലോചന. മക്കൾ: സിദ്ധാർത്ഥ്, അഭിഷേക്, അദ്വൈത്. സഹോദരങ്ങൾ: ഹരിഷ്, മഹേഷ് (ദുബൈ) . തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർടത്തിന് ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുവരും.

Tags:    
News Summary - The merchant leader died after falling from the train and getting injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.