കഴക്കൂട്ടം: കല്ലംപള്ളിക്ക് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കഴക്കൂട്ടം സാജി ആശുപത്രിക്ക് സമീപം കുറ്റിവിളാകത്ത് വീട്ടിൽ പരേതനായ രാജപ്പെൻറയും രാധയുടെയും മകൻ കണ്ണൻ എന്നുവിളിക്കുന്ന രാജേഷ്കുമാർ (42), സഹോദരീഭർത്താവ് കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം ഗൗരിശങ്കരത്തിൽ കൃഷ്ണൻകുട്ടിയുടെയും പാറുഅമ്മയുടെയും മകൻ ജയചന്ദ്രൻ (59) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ശ്രീകാര്യം കല്ലംപള്ളിക്ക് സമീപത്തെ വളവിലാണ് അപകടം. ജയചന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡയാലിസിസിന് കൊണ്ടുപോകും വഴിയാണ് അപകടം. ഉള്ളൂർ ഭാഗത്ത് നിന്ന് അമിത വേഗത്തിൽ കാർ വരുന്നത് കണ്ട് ഓട്ടോ ബ്രേക്കിടുമ്പോൾ റോഡിൽ തെന്നിമാറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസും നാട്ടുകാരും കഴക്കൂട്ടം ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
ഓട്ടോ ഓടിച്ചിരുന്ന രാജേഷ്കുമാർ സംഭവസ്ഥലത്തുെവച്ചും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ജയചന്ദ്രൻ ഉച്ചക്ക് 12ഒാടെ യും മരിച്ചു. രജിതയാണ് രാജേഷ്കുമാറിെൻറ ഭാര്യ. പത്താം ക്ലാസ് വിദ്യാർഥിയായ രാഹുൽകൃഷ്ണ, രണ്ടാം ക്ലാസ് വിദ്യാർഥി രോഹിത് കൃഷ്ണ എന്നിവർ മക്കളാണ്. സി.ഐ.ടി.യു അംഗമായ രാജേഷ്കുമാർ കഴക്കൂട്ടം ടെക്നോപാർക്ക് ഓട്ടോ സ്റ്റാൻഡിലെ അംഗമാണ്. ലതയാണ് ജയചന്ദ്രെൻറ ഭാര്യ. ഇവർക്ക് മക്കളില്ല. മൃതദേഹങ്ങൾ വെള്ളിയാഴ്ച ഉച്ചയോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.