യു.പിയിൽ ബസ് ടാങ്കർ ലോറിയിലിടിച്ച് 18 മരണം; 30 പേർക്ക് പരിക്ക്

ലഖ്നോ: ഉത്തർ ​പ്രദേശിലെ ഉന്നാവോയിൽ ബസും പാലുമായി പോകുന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. 30ലധികം പേർക്ക് പരിക്കുണ്ട്. ബുധനാഴ്ച പുലർച്ചെ ലഖ്നോ-ആഗ്ര എക്സ്പ്രസ് വേയിലായിരുന്നു അപകടം. ബിഹാറിലെ സീതാമർഹിയിൽനിന്ന് ഡൽഹിയിലേക്ക് പോകുന്ന ഡബിൾ ഡെക്കർ ബസ് ടാങ്കറിൽ ഇടിക്കുകയായിരുന്നു.

മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Bus hits tanker lorry in UP, 18 dead; 30 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.